ഹല്‍ദ്വാനി (ഉത്തരാഖണ്ഡ്): കുടുംബാധിപത്യം രാഷ്‌ട്രീയത്തില്‍ പുതുമയല്ല. എന്നാല്‍ അച്ഛന്‍ അധികാരത്തിലേറിയപ്പോഴും ലളിത ജീവിതം നയിക്കുന്ന മക്കള്‍. ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിലെ ഗംഗോലിഹാത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎല്‍എ ഫക്കീർ റാം തംതയും മക്കളുമാണ് ലളിത ജീവിതം കൊണ്ട് ശ്രദ്ധേയരാകുന്നത്.
ഉത്തരാഖണ്ഡിലെ ഈ കുടുംബം മാതൃകയാണ് ഫക്കീർ റാം തംതയുടെ മൂത്ത മകന്‍ ജഗദീഷ് തംത പഞ്ചർ റിപ്പയറിങാണ് ഫക്കീർ റാം തംതയുടെ മൂത്തമകൻ ജഗദീഷ് തംതയുടെ ഉപജീവന മാര്‍ഗം. ഹല്‍ദ്വാനിയിലെ ദാമുദ്വാന്‍ ചൗപാലിൽ റോഡരികിൽ ഒരു കടയുണ്ട്. ഇളയ മകന്‍ അച്ഛന്‍റെ പാത പിന്തുടർന്ന് മരപ്പണിയാണ് തൊഴിലായി തെരഞ്ഞെടുത്തത്.
'അച്ഛൻ എംഎൽഎ ആയതിൽ സന്തോഷമുണ്ട്. ഗംഗോളിഹാത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ എംഎൽഎയായി തെരഞ്ഞെടുത്തു. വരും ദിവസങ്ങളിൽ ഇവിടെ നിരവധി വികസനം വരും. ചെയ്യുന്ന തൊഴില്‍ സത്യസന്ധമായി ചെയ്യാനാണ് ഞങ്ങളെ പഠിപ്പിച്ചത്. ജീവിക്കാനുള്ള പണം എനിക്ക് എന്‍റെ തൊഴിലില്‍ നിന്ന് ലഭിക്കുന്നുണ്ട്,' ജഗദീഷ് തംത പറഞ്ഞു.
'അച്ഛന്‍റെ പാത പിന്തുടർന്ന് മരപ്പണിയാണ് ഞാൻ തെരഞ്ഞെടുത്തത്. അച്ഛന്‍ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇത് ഞങ്ങളുടെ ജീവിതശൈലിയെ ബാധിച്ചിട്ടില്ല. അച്ഛന്‍ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി. വരും ദിവസങ്ങളിലും കൂടുതൽ കാര്യങ്ങൾ ചെയ്യും. അച്ഛന്‍റെ നേട്ടങ്ങൾക്കിടയിലും ലളിതമായി ജിവിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,' ബീരേന്ദ്ര റാം പറഞ്ഞു.
Also read: 'അഴിമതി കണ്ടാല്‍ അറിയിക്കൂ'; അഴിമതി വിരുദ്ധ ഹെൽപ്പ് ലൈനായി സ്വന്തം നമ്പർ നൽകി ഭഗവന്ത് മാൻ