കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡ് ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി - Uttarakhand avalanche

മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.

ഉത്തരാഖണ്ഡ് ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി Uttarakhand avalanche toll rises to 15 ഉത്തരാഖണ്ഡ് ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉത്തരാഖണ്ഡ് ഹിമപാതം ചമോലി ജില്ല ചമോലി ദുരന്ത നിവാരണ സേന Uttarakhand avalanche avalanche
ഉത്തരാഖണ്ഡ് ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി

By

Published : Apr 26, 2021, 8:00 PM IST

ഡെറാഡൂൺ : ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ സുംനയിൽ തിങ്കളാഴ്ച മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.

ഇനിയും മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ടെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ചമോലി ദുരന്ത നിവാരണ ഉദ്യോഗസ്ഥൻ എൻ കെ ജോഷി പറഞ്ഞു.

ധൗളി ഗംഗാ നദിയുടെ കൈവഴികളായ ഗിർത്തിഗഡിന്‍റേയും കിയോഗഡിന്‍റേയും സംഗമസ്ഥലത്തിനടുത്ത് വെള്ളിയാഴ്ചയാണ് പ്രകൃതിദുരന്തമുണ്ടായത്. ഇവിടെ ഫെബ്രുവരിയിൽ ഉണ്ടായ ഹിമപാതത്തിൽ 80 പേർ കൊല്ലപ്പെടുകയും 126 പേരെ കാണാതാവുകയും ചെയ്തിരുന്നു.

മരിച്ചവരിൽ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെല്ലാം ജാർഖണ്ഡ് നിവാസികളാണെന്നും ജോഷി അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ 7 പേർ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details