ഡെറാഡൂൺ:ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്താക്കപ്പെട്ട ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ വ്യാഴാഴ്‌ച ബിജെപിയിൽ ചേർന്നു. ഇന്ന് രാവിലെയാണ് ഉപാധ്യായ ഡെറാഡൂണിലെ ബിജെപി ഓഫീസിൽ എത്തിയത്. 'ഇനി പുതിയതായി എന്തെങ്കിലും ചെയ്യും, സംസാരിക്കാനുള്ള സമയം വന്നിരിക്കുന്നു' എന്നായിരുന്നു പാർട്ടിയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മാത്രമേ ഉത്തരാഖണ്ഡിന്‍റെ വികസനം സാധ്യമാകൂ. ഉത്തരാഖണ്ഡിനെ മികച്ച സംസ്ഥാനമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും ബിജെപിയിൽ ചേർന്നതിന് ശേഷം അദ്ദേഹം പറഞ്ഞു. തെഹ്‌രിയിലും ഉത്തരകാശിയിലും ആർഎസ്എസും ബിജെപിയും നടത്തിയ പ്രവർത്തനങ്ങൾ മതിപ്പുളവാക്കുന്നതാണ്. ബിജെപിയുടെ ഭാഗമാകാൻ അവസരം നൽകിയതിന് പ്രഹ്ലാദ് ജോഷിയോട് നന്ദി പറയുന്നുവെന്നും ഉപാധ്യായ പ്രതികരിച്ചു.
ALSO READ:ഉത്തരാഖണ്ഡ് തലപ്പാവും, മണിപ്പൂർ കുർത്തയും; റിപ്പബ്ലിക് ദിനത്തിൽ ചർച്ചയായി മോദിയുടെ വേഷം