ഡെറാഡൂൺ (ഉത്തരാഖണ്ഡ്): കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി, ഋഷികേശ്, ഹരിദ്വാർ എന്നി മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഛർധാം എന്നും ഹിന്ദുമതവിശ്വാസികളുടെ തീർഥാടന കേന്ദ്രമാണ്. അതിനൊപ്പം വിനോദസഞ്ചാരത്തിനും ഈ സ്ഥലങ്ങൾ പ്രസിദ്ധമാണ്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതത്തിനൊപ്പം ടൂറിസം വികസനവും എല്ലാ രാഷ്ട്രീയ പാർട്ടികളും ഉപയോഗിച്ചിരുന്നു. അതില്‍ ഇത്തവണ വിജയം കണ്ടത് ബിജെപിയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
കേദാർനാഥ്, ഗംഗോത്രി, ഋഷികേശ്, ഹരിദ്വാർ സീറ്റുകളിൽ ബിജെപി വിജയം നേടിയപ്പോൾ ബദരീനാഥ് സീറ്റ് നഷ്ടമായി. നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ, കേദാർനാഥ് നവീകരണ പ്രവർത്തനങ്ങളും ആദിശങ്കരാചാര്യരുടെ പ്രതിഷ്‌ഠയും വോട്ടാക്കി മാറ്റാൻ ബി.ജെ.പി ശ്രമിച്ചിരുന്നു. കേദാർനാഥിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത് തങ്ങളാണെന്നായിരുന്നു കോൺഗ്രസിന്റെ വാദം. പക്ഷേ കോൺഗ്രസിന്‍റെ എല്ലാ വാദങ്ങളും വാഗ്‌ദാനങ്ങളും തള്ളി.