ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസുകാരന്‍ സഹപാഠിയെ വെടിവെച്ചുകൊന്നു. ക്ലാസ്റൂമിലെ സീറ്റിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. ബുലന്ദ്ശഹര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സുരാജ്ബാന്‍ ഇന്‍റര്‍ കോളജിലാണ് പതിനാല് വയസുകാരായ രണ്ട് വിദ്യാര്‍ഥികള്‍ ഇന്നലെ സീറ്റിനെ ചൊല്ലി വഴക്കിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ സണ്ണിയെന്ന വിദ്യാര്‍ഥി ആര്‍മിയിലുള്ള അമ്മാവന്‍റെ തോക്ക് വീട്ടില്‍ നിന്നെടുത്ത് ക്ലാസിലെത്തിയാണ് തര്‍ജാന്‍ എന്ന വിദ്യാര്‍ഥിയെ വെടിവെച്ചത്. അവധിയില്‍ വീട്ടിലെത്തിയതായിരുന്നു സണ്ണിയുടെ അമ്മാവന്‍.
യുപിയില്‍ പത്താം ക്ലാസുകാരന്‍ സഹപാഠിയെ വെടിവെച്ചുകൊന്നു - ഉത്തര്‍പ്രദേശ് ക്രൈം ന്യൂസ്
ക്ലാസ്റൂമിലെ സീറ്റിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.
യുപിയില്‍ പത്താം ക്ലാസുകാരന്‍ സഹപാഠിയെ വെടിവെച്ചുകൊന്നു
പൊലീസ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയില്‍ നിന്നും ലൈസന്‍സുള്ള തോക്കും കണ്ടെത്തിയിട്ടുണ്ടെന്ന് ബുലന്ദ്ഷഹര്‍ സൂപ്രണ്ട് സന്തോഷ് കുമാര്‍ വ്യക്തമാക്കി. വെടിവെപ്പില്‍ തര്‍ജാന്‍ തല്‍ക്ഷണം മരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തര്‍ജാന്‍റെ കുടുംബം വിദഗ്‌ധ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.