കേരളം

kerala

ETV Bharat / bharat

ബി.ജെ.പിയ്‌ക്കെതിരെ നടപടിയില്ല; യു.പിയില്‍ പൊലീസ് സ്‌റ്റേഷനുനേരെ സമാജ്‌വാദി പാര്‍ട്ടിയുടെ ആക്രമണം - ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്

മഹാരാജ്‌ഗഞ്ച് പൊലീസ്‌ സ്റ്റേഷനുനേരെയാണ് എസ്‌.പി പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയത്

Gosainganj constituency in Ayodhya district is the high profile seat  Kabirpur village in Gosainganj constituency of Ayodhya  Uttar Pradesh Samajwadi Party attack against police station  യു.പി ബി.ജെ.പിയ്‌ക്കെതിരെ സമാജ്‌വാദി പാർട്ടി  യു.പിയിലെ പൊലീസ് സ്‌റ്റേഷനുനേരെ എസ്‌.പിയുടെ കല്ലേറ്  ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്  Uttar Pradesh assembly elections 2022
ബി.ജെ.പിയുടെ ആക്രമണത്തില്‍ നടപടിയില്ല; യു.പിയിലെ പൊലീസ് സ്‌റ്റേഷനുനേരെ എസ്‌.പിയുടെ കല്ലേറ്

By

Published : Feb 19, 2022, 1:44 PM IST

ലഖ്‌നൗ: യു.പിയില്‍ ബി.ജെ.പിയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് സമാജ്‌വാദി പാർട്ടി. മഹാരാജ്‌ഗഞ്ച് പൊലീസ് സ്റ്റേഷന് നേരെ ശനിയാഴ്‌ച രാവിലെയാണ് സംഭവം. ഗൊസൈൻഗഞ്ച് നിയോജക മണ്ഡലത്തിലെ കബീർപൂരിന് സമീപമാണ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

പ്രദേശത്ത് ബി.ജെ.പി, എസ്‌.പി പ്രവര്‍ത്തകര്‍ തമ്മില്‍ വെള്ളിയാഴ്‌ച കല്ലേറും വെടി വയ്പ്പുമുണ്ടായിരുന്നു. ഇതില്‍, എസ്‌.പി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് ആക്രമണം. ഇതിനെതിരായാണ് മഹാരാജ്‌ഗഞ്ച് പൊലീസിൽ എസ്‌.പി പരാതി നല്‍കിയത്.

ALSO READ:ബിഹാറിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു

എസ്‌.പി അനുഭാവികളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പ്രദേശത്തുനിന്നും നീക്കം ചെയ്‌തത്. സമാജ്‌വാദി നേതാവ് അഭയ് സിങും ബി.ജെ.പി സ്ഥാനാർഥി ആരതി തിവാരിയും മത്സരിക്കുന്ന മണ്ഡലമാണ് അയോധ്യ ജില്ലയിലെ ഗൊസൈൻഗഞ്ച്. ജയിലിൽ കഴിയുന്ന മുൻ എം.എൽ.എ ഇന്ദ്രപ്രതാപ് തിവാരി ഖബ്ബുവിന്‍റെ ഭാര്യയാണ് ആരതി തിവാരി. സംസ്ഥാനത്ത് ഞായറാഴ്‌ചയാണ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്.

ABOUT THE AUTHOR

...view details