ലക്‌നൗ:കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തർപ്രദേശിൽ 22,439 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. 114 പേരാണ് വ്യാഴാഴ്‌ച മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 9,480 ആയി. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 7,66,360 ആയി ഉയർന്നു. 1,29,848 ആക്‌ടിവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. 4,222 പേർ രോഗമുക്തരായി.
ഉത്തർപ്രദേശിൽ 22,439 പേർക്ക് കൂടി കൊവിഡ്; മരണം 114 - ഉത്തർ പ്രദേശ് കൊവിഡ് കേസ്
ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്.

UTTAR PRADESH REPORTS 22,439 NEW CORONA CASES, 114 DEATHS
തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധന ഉണ്ടാകുന്നത്. ബുധനാഴ്‌ച മാത്രം സംസ്ഥാനത്ത് 20,510 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കൂടാതെ ബുധനാഴ്‌ച 2.06 ലക്ഷം സാമ്പിളുകൾ കൂടി പരിശോധനയ്‌ക്കയച്ചു. സംസ്ഥാനത്ത് ഇതുവരെ 3.75 കോടിയിലധികം സാമ്പിളുകൾ പരിശോധിച്ചതായി അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് അറിയിച്ചു.