ലക്‌നൗ: ഉത്തർപ്രദേശിൽ 18,021 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 85 മരണവും റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,23,582 ഉം മരണസംഖ്യ 9,309 ഉം ആയി. ഇതുവരെ റിപ്പോർട്ട് ചെയ്‌തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. 3,474 പേർ രോഗമുക്തി നേടി. നിലവിൽ 95,980 പേരാണ് ചികിത്സയിലുള്ളത്. 6,18,293 പേർ പേർ ഇതുവരെ രോഗമുക്തി നേടി.
ഉത്തർപ്രദേശിൽ 18,021 പേർക്ക് കൂടി കൊവിഡ്; 85 മരണം - ഉത്തർപ്രദേശ് കൊവിഡ്
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,23,582 ഉം മരണസംഖ്യ 9,309 ഉം ആയി.
ഉത്തർ പ്രദേശിൽ 18,021 പേർക്ക് കൂടി കൊവിഡ്; 85 മരണം
ലക്‌നൗവിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. 5,382 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അലഹബാദിൽ 1,856, വാരണാസി 1,404, കാൺപൂർ 1,271, ഗോരഖ്‌പൂർ 602 എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ കണക്ക്.