കേരളം

kerala

ETV Bharat / bharat

മെത്തയില്‍ കിടന്നതിന് 10 വയസുകാരനെ അടിച്ചു കൊന്ന രണ്ടാനച്ഛൻ പിടിയില്‍ - Pushp Vihar Colony of Highway Police Station area

ഉത്തര്‍പ്രദേശിലെ മഥുരയിലാണ് രണ്ടാനച്ഛന്‍ കൗമാരക്കാരനെ കൊലപ്പെടുത്തിയത്. ഓടിരക്ഷപ്പെട്ട പ്രതിയെ പുഷ്‌പ് വിഹാര്‍ ഹൈവേ പൊലീസ് പിടികൂടുകയായിരുന്നു

Uttar Pradesh Mathura Man killed stepson  Uttar Pradesh Mathura  മെത്തയില്‍ കിടക്കുന്നതിനെ ചൊല്ലി തര്‍ക്കം  10 വയസുകാരനെ അടിച്ചുകൊന്ന് രണ്ടാനച്ഛന്‍  പുഷ്‌പ് വിഹാര്‍ ഹൈവേ പൊലീസ്
മെത്തയില്‍ കിടക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുപിയില്‍ 10 വയസുകാരനെ അടിച്ചുകൊന്ന രണ്ടാനച്ഛന്‍ പിടിയില്‍

By

Published : Sep 30, 2022, 8:33 AM IST

മഥുര:മെത്തയില്‍ കിടന്നതിന് 10 വയസുകാരനെ അടിച്ചുകൊന്ന് രണ്ടാനച്ഛന്‍. ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള പുഷ്‌പ്‌ വിഹാര്‍ കോളനിയില്‍ ബുധനാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 28) സംഭവം. കൊലപാതകത്തില്‍ പ്രതി പ്രേംവീറിനെ പുഷ്‌പ് വിഹാര്‍ ഹൈവേ പൊലീസ് പിടികൂടി.

രണ്ടാനച്ഛന്‍ കിടക്കാന്‍ ഉദ്ദേശിച്ചിരുന്ന ഡബിള്‍ കോട്ട് ബെഡില്‍ കൗമാരക്കാരന്‍ രാജു കിടന്നതാണ് കൊലപാതകത്തിന് പ്രകോപനമായത്. കുട്ടിയെ മര്‍ദിക്കുന്ന സമയം അമ്മ നീലം വീട്ടിലുണ്ടായിരുന്നു. കൗമാരക്കാരന്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമായതോടെ പ്രതി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടെങ്കിലും രണ്ട് മണിക്കൂറിന് ശേഷം ഇയാളെ പൊലീസ് പിടികൂടി.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മൂന്ന് മാസം മുന്‍പാണ് ഭര്‍ത്താവ് മരിച്ചുപോയ നീലത്തെ പ്രേംവീര്‍ വിവാഹം ചെയ്‌തത്. നീലവും രണ്ട് ആൺകുട്ടികളും അടങ്ങുന്ന വീട്ടിലായിരുന്നു പ്രതിയുടെ താമസം.

ABOUT THE AUTHOR

...view details