ഫിറോസാബാദ് (ഉത്തര്‍ പ്രദേശ്) :വീടിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ കടയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറുപേര്‍ വെന്തുമരിച്ചു. ഫിറോസാബാദ് ജസ്രാന പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പധം ഗ്രാമത്തില്‍ ഇന്നലെ രാത്രി വൈകിയാണ് അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ അഗ്നിബാധയില്‍, താഴത്തെ നിലയില്‍ ഫര്‍ണിച്ചര്‍കടയും മുകളില്‍ വീടുമായുള്ള രാമൻ പ്രകാശിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം മുഴുവന്‍ കത്തിയമര്‍ന്നു.
വീടിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം ; മൂന്ന് കുട്ടികളുള്‍പ്പടെ ഒരു കുടുംബത്തിലെ ആറുപേര്‍ വെന്തുമരിച്ചു
ഉത്തര്‍ പ്രദേശിലെ ഫിറോസാബാദില്‍ താഴത്തെ നിലയില്‍ ഫര്‍ണിച്ചര്‍ കടയും മുകളില്‍ വീടുമായുള്ള കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറുപേര്‍ വെന്തുമരിച്ചു
തീ അണയ്‌ക്കാന്‍ ഫിറോസാബാദിൽ നിന്നും ആഗ്രയിൽ നിന്നും മെയിൻപുരിയിൽ നിന്നും 18 ഫയർ എഞ്ചിനുകൾ എത്തിച്ചിരുന്നതായി പൊലീസ് സൂപ്രണ്ട് ആശിഷ് തിവാരി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ തീ അണച്ച് വീട്ടുകാരെ രക്ഷിക്കുന്നതിന് മുമ്പ് തന്നെ ആറുപേര്‍ വെന്തുമരിച്ചുവെന്നും മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. അഗ്നിബാധയ്‌ക്കിരയായ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ജില്ല മജിസ്‌ട്രേറ്റ് രവി രഞ്ജനും പൊലീസ് സൂപ്രണ്ട് ആശിഷ് തിവാരിയും വ്യക്തമാക്കി.