ലഖ്‌നൗ:കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ 'ട്വിറ്റർ വദ്ര' (Twitter Vadra) എന്ന് പരിഹസിച്ച് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റെങ്കിലും കോൺഗ്രസ് നിലനിർത്തിയാൽ അത് വലിയ നേട്ടമായിരിക്കുമെന്ന് മൗര്യ ആക്ഷേപിച്ചു. ഇത്തവണ തന്‍റെ പാർട്ടിയിൽ 40 ശതമാനം വനിതാ പ്രാതിനിധ്യം ഉണ്ടായിരിക്കുമെന്ന കോൺഗ്രസ് നേതാവിന്‍റെ പ്രഖ്യാപനത്തെ നിസാരവത്കരിച്ചുകൊണ്ടായിരുന്നു മൗര്യയുടെ പ്രതികരണം.
സമാജ്‌വാദി പാർട്ടിയെയും (Samajwadi Party (SP)), ബഹുജൻ സമാജ് പാർട്ടിയും (Bahujan Samaj Party (BSP)) പരിഹസിച്ച ബിജെപി നേതാവ്, 2017ലെ തെരഞ്ഞെടുപ്പിൽ അവർ സീറ്റുകൾ നിലനിർത്തിയത് ഓർത്ത് ആശ്വസിക്കുന്നതാവും നല്ലതെന്നും പറഞ്ഞു. അതേസമയം ആം ആദ്‌മി പാർട്ടിക്കും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനും (AIMIM) താൻ യതൊരു പരിഗണനയും നൽകുന്നില്ലെന്നും ഇരു കൂട്ടരും വോട്ട് കവർച്ചക്കാരാണെന്നും (vote katwa) അദ്ദേഹം കൂട്ടിച്ചേർത്തു.