കേരളം

kerala

ETV Bharat / bharat

യു.പി തെരഞ്ഞെടുപ്പ്; ഉന്നത നേതാക്കള്‍ ജെ.പി നദ്ദയുമായി ചര്‍ച്ച നടത്തും - ബിജെപി യോഗം

403 അംഗ ഉത്തർപ്രദേശ് നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 309 അംഗങ്ങളുണ്ട്. എസ്‌പി 49, ബിഎസ്‌പി 18, കോൺഗ്രസ് 7 എന്നിങ്ങനെയാണ് പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം.

JP Nadda  UP Election  UP Election News  യു.പി തെരഞ്ഞെടുപ്പ് 2022  ജെ.പി നദ്ദ  യു.പി തെരഞ്ഞെടുപ്പ് വാര്‍ത്ത  ബിജെപി യോഗം  യുപി നേതാക്കളുടെ യോഗം
യു.പി തെരഞ്ഞെടുപ്പ്; ഉന്നത നേതാക്കള്‍ ജെ.പി നദ്ദയുമായി ചര്‍ച്ച നടത്തും

By

Published : Jul 28, 2021, 7:14 AM IST

ന്യൂഡല്‍ഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബി.ജെ.പിയുടെ ഉന്നത നേതാക്കാള്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ ജൂലൈ 29നാണ് യോഗം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നേതാക്കളായ ദിനേശ് ശര്‍മ, കേശവ് പ്രസാദ് മൗര്യ എന്നിവരെ കൂടാതെ സംസ്ഥാനത്ത് നിന്നുള്ള പാർലമെന്‍റ്, നിയമസഭ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.

അവരവരുടെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാനും പ്രദേശത്തെ പ്രശ്നങ്ങള്‍ മനസിലാക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നേതാക്കളോട് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കും. സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനും പാര്‍ട്ടി നിര്‍ദ്ദേശമുണ്ട്.

കൂടുതല്‍ വര്‍ത്തകള്‍ക്ക്: ഉത്തർ പ്രദേശിൽ ബിജെപി 300ൽ അധികം സീറ്റ് നേടി ഭരണത്തിൽ വരുമെന്ന് യോഗി ആദിത്യനാഥ്

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജൂലൈ 16ന് നദ്ദയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തക നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. 18ന് ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളുടെ ഏകോപന സമിതി യോഗവും ചേര്‍ന്നിരുന്നു.

403 അംഗ ഉത്തർപ്രദേശ് നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 309 അംഗങ്ങളുണ്ട്. എസ്‌പി 49, ബിഎസ്‌പി 18, കോൺഗ്രസ് 7 എന്നിങ്ങനെയാണ് പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം. സംസ്ഥാനത്ത് 2022ലും അധികാരത്തില്‍ എത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

ABOUT THE AUTHOR

...view details