ലഖ്‌നൗ: ഹിന്ദി ഹൃദയ ഭൂമിയില്‍ തേരോട്ടം തുടര്‍ന്ന് ബിജെപി. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണെല്‍ പുരോഗമിക്കവെ മികച്ച ഭൂരിപക്ഷം നിലനിര്‍ത്തി ലീഡിലേക്കുയരാന്‍ ബിജെപിക്കായി. 1996ന് ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടുന്നത്. ബിജെപിയുടെ യുപി ഭരണ ചരിത്രത്തില്‍ ഇതാദ്യം. യോഗി വീണ്ടും മുഖ്യമന്ത്രിയാവുമ്പോള്‍ യുപി അടക്കി വാണിരുന്ന ബിഎസ്പിയും കോണ്‍ഗ്രസും ചിത്രത്തിലെങ്ങുമില്ലാത്തതു പോലെ രണ്ടക്കം തികച്ചില്ല.
കര്‍ഷക പ്രക്ഷോഭവും സ്‌ത്രീ സുരക്ഷയുമടക്കമുള്ള പ്രശ്‌നങ്ങള്‍ ബിജെപിക്ക് തിരിച്ചടി നല്‍കുന്നമെന്ന് വിലയിരുത്തപ്പെട്ട പ്രദേശങ്ങളിലെല്ലാം അടിപതറാതെയാണ് കാവി പാര്‍ട്ടിയുടെ കുതിപ്പ്. പ്രക്ഷോഭകരായ കർഷകര്‍ക്കെതിരെ വെടി വയ്പ്പും വധശ്രമങ്ങളുമടക്കമുണ്ടായ ലഖിംപുർ ഖേരി ജില്ലയിലെ എട്ടില്‍ അഞ്ച് മണ്ഡലങ്ങളിലും ബിജെപി മൂന്നിലാണ്. കര്‍ഷക സമരം ശക്തമായിരുന്ന ഫിറോസ്‌ബാദ് ജില്ലയിലെ അഞ്ചില്‍ നാല് മണ്ഡലങ്ങളിലും ബിജെപിക്ക് ലീഡുണ്ട്. സംസ്ഥാനത്തെ സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഹത്രസ്, ഉന്നാവ് ജില്ലകളിലെ എട്ടില്‍ മുഴുന്‍ സീറ്റുകളിലും ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്.