കേരളം

kerala

ETV Bharat / bharat

രക്ഷാപ്രവര്‍ത്തനം 7-ാം ദിവസം; ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് അപകടത്തില്‍ പെട്ടവരെ പുറത്തെത്തിക്കാന്‍ പ്രത്യേക ഉപകരണം - തുരങ്കത്തിലകപ്പെട്ടവരുമായി ആശയവിനിമയം

Uttarakhand tunnel collapse: ഉത്തരാഖണ്ഡില്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമം ഏഴാം ദിവസത്തിലേക്ക് കടന്നു, രക്ഷാപ്രവര്‍ ആത്മവിശ്വാസത്തില്‍

Uttarakhand tunnel collapse Day 7  iaf helps to bring heavy machine to site  rescue operations  വ്യോമസേനയുടെ സി 17 എയര്‍ക്രാഫ്റ്റ്  22 ton weight machine  22metre parellel tunnel  തുരങ്കത്തിലകപ്പെട്ടവരുമായി ആശയവിനിമയം  അധികൃതര്‍ ആത്മവിശ്വാസത്തില്‍
ഉത്തരാഖണ്ഡിലെ തുരങ്കം തകരല്‍;ഏഴാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുന്നു

By ETV Bharat Kerala Team

Published : Nov 18, 2023, 10:53 AM IST

ഉത്തരകാശി:തകര്‍ന്ന തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഏഴാം ദിവസവും തുടരുകയാണ് (Uttarakhand tunnel collapse). ഇന്‍ഡോറില്‍ നിന്ന് പ്രത്യേക ഉപകരണം എത്തിക്കാക്കാനായി വ്യോമസേനയുടെ സി 17 എയര്‍ക്രാഫ്റ്റ് തിരിച്ചിട്ടുണ്ട് (C 17 air craft). ഡെഹ്റാഡൂണിലെത്തിക്കുന്ന ഉപകരണം ഉത്തരാഖണ്ഡിലേക്ക് റോഡ് മാര്‍ഗം എത്തിക്കും.

തുരങ്ക രക്ഷാദൗത്യത്തില്‍ വ്യോമസേനയുടെ സഹായങ്ങള്‍ തുടരുകയാണെന്ന് അവര്‍ എക്‌സിലൂടെ അറിയിച്ചു. 22ടണ്‍ ഭാരമുള്ള ഉപകരണമാണ് ഇന്‍ഡോറില്‍ നിന്ന് ഡെറാഡൂണിലെത്തിക്കുക. ചില ഉപകരണങ്ങള്‍ തകരാറിലായതോടെയാണ് രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഈ നിര്‍ണായക ഉപകരണമെത്തിക്കാന്‍ വ്യോമസേനയെ നിയോഗിച്ചിരിക്കുന്നത്.

40 പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിരിക്കുന്നത്. 24 മീറ്റര്‍ ആഴത്തില്‍ തുരങ്കമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സമാന്തര ഇടനാഴി ഉണ്ടാക്കി തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍.

തുരങ്കത്തിലുള്ളവരുമായി രക്ഷാപ്രവര്‍ത്തകര്‍ ആശയവിനിമയം നടത്തുന്നുണ്ട്. സുരക്ഷിത ഇടനാഴി ഒരുക്കാന്‍ പാറകള്‍ തുരന്ന ശേഷം 800 മില്ലിമീറ്റര്‍, 900 മില്ലിമീറ്റര്‍ വ്യാസമുള്ള പൈപ്പുകള്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന ക്രമത്തില്‍ സ്ഥാപിക്കുകയാണ്. ഇവര്‍ക്ക് ആവശ്യമായ കൂറ്റന്‍ ഉപകരണങ്ങള്‍ അടിയന്തരമായി എത്തിച്ച് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് വ്യോമസേനയെ നിയോഗിച്ചിട്ടുള്ളത്

വോക്കി ടോക്കികളുടെ സഹായത്തോടെയുള്ള നിരന്തരമായ ആശയവിനിമയത്തിലൂടെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ മാനസികാരോഗ്യം നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. തുരങ്കം സ്ഥിതി ചെയ്യുന്ന മലനിരകളുടെ ദുർബലാവസ്ഥ കണക്കിലെടുത്ത് നോർവീജിയൻ, തായ്‌ വിദഗ്‌ധരിൽ നിന്ന് ഉപദേശം തേടിയിട്ടുണ്ട്. 800 മില്ലിമീറ്റർ ഇവാക്വേഷൻ ട്യൂബുകൾ സ്ഥാപിക്കാൻ 50 മീറ്റർ അവശിഷ്‌ടങ്ങൾ തുളച്ചു കയറേണ്ടതുണ്ട്.

അതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം ഓഗർ ഡ്രിൽ മെഷീൻ എത്തിച്ചത്. മണിക്കൂറിൽ 4 മുതൽ 5 മീറ്റർ വരെ തുളച്ചുകയറുന്നതാണ് ഈ നൂതന മെഷീൻ. വ്യോമസേനയുടെ ഹെർക്കുലീസ് വിമാനത്തിൽ മൂന്ന് ബാച്ചുകളിലായാണ് ഓഗർ ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്.

'യുഎസിൽ നിർമിച്ച ജാക്ക് ആൻഡ് പുഷ് എർത്ത് ഓഗർ മെഷീൻ വളരെ നൂതനവും വേഗത്തിൽ പ്രവർത്തിക്കുന്നതുമാണ്' എന്ന് രക്ഷാപ്രവർത്തനത്തിന്‍റെ ചുമതലയുള്ള കേണൽ ദീപക് പാട്ടീൽ പറഞ്ഞു. ഇപ്പോൾ മിലിട്ടറി ഓപ്പറേഷൻ ടീമും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്. നോർവേയിൽ നിന്നും തായ്‌ലൻഡിൽ നിന്നുമുള്ള പ്രത്യേക സംഘത്തിന്‍റെ സഹായവും സ്വീകരിക്കുന്നുണ്ട്. സ്റ്റീൽ പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ തൊഴിലാളികൾക്ക് സുരക്ഷിതപാത ഒരുക്കനാകും. അഞ്ചു പൈപ്പുകൾ ഇതിനോടകം അവശിഷ്‌ടങ്ങൾക്കിടയിലൂടെ കടത്തിവിട്ടു. ദൗത്യം എപ്പോൾ പൂർത്തിയാകും എന്ന് പറയാനാകില്ല. കുടുങ്ങിക്കിടക്കുന്ന എല്ലാവരും സുരക്ഷിതരാണെന്ന് ഉത്തരകാശി എസ്‌പി അർപൻ യദുവൻഷി വ്യക്തമാക്കി.

പ്രത്യേക കുഴലുകളിലൂടെ തൊഴിലാളികള്‍ക്ക് വെളളവും ഭക്ഷണവും എത്തിക്കുന്നുണ്ടെങ്കിലുടെ രക്ഷാദൗത്യം നീളും തോറും ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയേറുകയാണ്. ടണലിനു പുറത്ത് മെഡിക്കൽ സംഘത്തെ നേരത്തെ മുതല്‍ തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരഖാണ്ഡ് സർക്കാർ വ്യക്തമാക്കി.

അതിനിടെ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ മലയാളിയും പങ്കുചേര്‍ന്നു. തിരുവനന്തപുരം സ്വദേശിയായ രഞ്ജിത്താണ് ദൗത്യത്തിൽ പങ്കാളിയാകാൻ ഉത്തരാഖണ്ഡിലേക്ക് പോയത്. സ്വയം സന്നദ്ധനായാണ് ദൗത്യത്തിൽ പങ്കുചേരുന്നതെന്നും മുമ്പും ടണൽ രക്ഷാദൗത്യത്തിൽ പങ്കാളിയായ പരിചയമുളളത് കൊണ്ടാണ് ദൗത്യത്തിന്‍റെ ഭാഗമാകുന്നതെന്നും രജ്ഞിത്ത് പറഞ്ഞു.

ഇതിന് മുമ്പും ഉത്തരാഖണ്ഡിലെ ടണൽ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിന്‍റെ ഭാ​ഗമായിട്ടുണ്ട്. മൂന്നാം തവണയാണ് രക്ഷാദൗത്യത്തിൽ പങ്കുചേരുന്നത്. നിലവിൽ രക്ഷാദൗത്യം പ്ലാൻ എയിൽ നിന്നും പ്ലാൻ ബിയിലേക്ക് കടന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പരിചയത്തിലാണ് പോവുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും പുറപ്പെട്ടതെന്ന് രഞ്ജിത്ത് പറഞ്ഞു.

കേരളത്തിന്‍റെ ഭൂപ്രകൃതിയിൽ നിന്ന് വ്യത്യസ്‌തമാണ് ഉത്തരാഖണ്ഡിന്‍റെ ഭൂപ്രകൃതി. പല തരത്തിലുള്ള ദുരന്തങ്ങൾ അവിടെയുണ്ടാവുന്നു. നിലവിൽ രാവിലെ കിട്ടിയ വാർത്ത വച്ച് മൂന്നോ നാലോ പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി അറിഞ്ഞു. എൻഡിആർഎഫുമായി ബന്ധപ്പെട്ടിരുന്നു. നേരത്തെ ഈ സംഘത്തെ അറിയാമായിരുന്നു.

സുഹൃത്തുക്കളുടെയും മറ്റ് സഹായത്താലാണ് ഇവിടെ എത്തിയത്. നിലവിൽ അപകടാവസ്ഥയിലാണ് ഉള്ളത്. 40 പേരുടെ ജീവിതം എത്രയും പെട്ടെന്ന് രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇവരെ രക്ഷിച്ചതിന് ശേഷമാണ് കേരളത്തിലേക്ക് തിരിച്ചെത്തൂവെന്ന് രഞ്ജിത്ത് പറഞ്ഞു.

ALSO READ:ഉത്തരകാശി ദുരന്തം; രക്ഷാപ്രവർത്തനത്തിന് ഓഗർ ഡ്രിൽ മെഷീൻ എത്തിച്ചു

ABOUT THE AUTHOR

...view details