ന്യൂഡൽഹി: പതിനേഴാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് ആസിയാൻ പ്രതിരോധ ഫണ്ടിലേക്ക് ഒരു മില്യൺ യുഎസ് ഡോളർ സംഭാവന പ്രഖ്യാപിച്ചു. ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി ഇന്ത്യയുടെ ഉത്തരവാദിത്തവും അന്താരാഷ്ട്ര സമൂഹത്തിന് നൽകുന്ന പിന്തുണയും ഉയർത്തിക്കാട്ടി. കൊവിഡ് പ്രതിരോധത്തിനുള്ള ആസിയാൻ നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്‌താവനയിൽ പറയുന്നു. കൊവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിനായി വാണിജ്യത്തിന്‍റെയും നിക്ഷേപത്തിന്‍റെയും പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര സംരംഭവും ഇന്തോ-പസഫിക് മേഖലയിലെ ആസിയാന്‍റെ കാഴ്‌ചപ്പാടും തമ്മിലുള്ള ഒത്തുചേരൽ ശക്തിപ്പെടുത്തുന്നതിന്‍റെ പ്രാധാന്യം പ്രധാനമന്ത്രി അറിയിച്ചു.
കൊവിഡ് ആസിയാൻ പ്രതിരോധ ഫണ്ടിലേക്ക് ഒരു മില്യൺ ഡോളർ സഹായം നൽകുമെന്ന് പ്രധാനമന്ത്രി - പ്രധാനമന്ത്രി നരേന്ദ്രമോദി
ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ഉത്തരവാദിത്തവും അന്താരാഷ്ട്ര സമൂഹത്തിന് നൽകുന്ന പിന്തുണയും ഉയർത്തിക്കാട്ടി.
1
ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിന്‍റെ (ഐപിഒഐ) ഭാഗമാകാൻ അദ്ദേഹം ആസിയാൻ രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്‌തു. ദക്ഷിണ ചൈനാക്കടൽ, ഭീകരവാദം എന്നിവയുൾപ്പെടെയുള്ള അന്തർദേശീയ വിഷയങ്ങൾ ചർച്ചകളിൽ ഉൾപ്പെടുത്തി. ദക്ഷിണ ചൈനാക്കടലിൽ സമാധാനം, സുരക്ഷ എന്നിവ പരിപാലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വ്യോമയാത്രയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന്‍റെ പ്രാധാന്യവും ആസിയാൻ നേതാക്കൾ അംഗീകരിച്ചതായി മന്ത്രാലയം അറിയിച്ചു.