മുർഷിദാബാദ്: ഇന്ത്യയിലുള്ള കാമുകനെ കാണാൻ അമേരിക്കയിൽ നിന്ന് പശ്ചിമ ബംഗാളിലെ മുർഷിദാബാദിലേക്കെത്തി പെണ്‍കുട്ടി. അമേരിക്കയിലെ കെന്‍റക്കിയിലെ ലെക്‌സിംഗ്‌ടണിൽ സ്ഥിരതാമസമാക്കിയ ബംഗ്ലാദേശ് വംശജയായ ഫർഹാനയാണ് (22) കാമുകനായ മുഷാഫിർ ഹുസൈനെ കാണാൻ ഇന്ത്യയിലേക്ക് എത്തിയത്.
'ഇത് യാദൃശ്ചികമായ തീരുമാനമല്ല. കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾക്ക് പരസ്‌പരം അറിയാം. കുറച്ചു കാലമായി ഈ യാത്ര നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. വിസ റദ്ദാക്കിയതിനാൽ എന്‍റെ യാത്ര വൈകി. വിവാഹം കഴിക്കാനും അവനെ അമേരിക്കയിലേക്ക് കൊണ്ടുപോകാനുമായാണ് ഞാൻ ഇവിടെ വന്നത്. ഉടനെ തന്നെ ഞങ്ങൾ തിരികെ അമേരിക്കയിലേക്ക് പോകും', ഫർഹാന ഇടിവി ഭാരതിനോട് പറഞ്ഞു.