കേരളം

kerala

ETV Bharat / bharat

ആഭ്യന്തര തൊഴില്‍ വിസ ചട്ടങ്ങളില്‍ ഭേദഗതികളുമായി അമേരിക്ക, ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനകരമെന്ന് വിലയിരുത്തല്‍ - കുടിയേറ്റ ഇതര വീസയാണ് എച്ച് 1 ബി

US to launch domestic work visa renewal programme in December, Indians to benefit most: Official: തിരികെ സ്വന്തം നാട്ടിലേക്ക് പോകാതെ തന്നെ വിസ പുതുക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാക്കും

Indians to benefit most  Indian technology professionals  US to launch domestic work visa renewal program  thousands of employees from India and China  Julie Stufft Deputy Assistant Secretary of State  H1B visa stamping in the USA  H1B holders large number are Indians  അമേരിക്കയുടെ നീക്കം സ്വാഗതാര്‍ഹം  കുടിയേറ്റ ഇതര വീസയാണ് എച്ച് 1 ബി  വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ജൂലി സ്റ്റഫ്റ്റ്
us-to-launch-domestic-work-visa-renewal-programme-in-december-indians-to-benefit-most-official

By ETV Bharat Kerala Team

Published : Nov 29, 2023, 3:18 PM IST

വാഷിങ്‌ടണ്‍: അമേരിക്കയിലെ ആഭ്യന്തര തൊഴില്‍ വിസ ചട്ടങ്ങളില്‍ അടുത്ത മാസം ഭേദഗതി കൊണ്ടുവരുമെന്ന് അധികൃതര്‍. ഇത് സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യാക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍.

അമേരിക്ക നല്‍കുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച് 1 ബി വിസ.(H1b visa) വൈഞ്ജാനിക സാങ്കേതിക രംഗത്ത് കമ്പനികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ നിയമിക്കാന്‍ അനുമതി നല്‍കുന്ന വിസയാണിത്. സാങ്കേതിക കമ്പനികള്‍ ഈ വിസയാണ് ഇന്ത്യ-ചൈന പോലുള്ള അന്യരാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്‍റിന് ഏറെ പ്രയോജനപ്പെടുത്തുന്നത്. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഇത്തരം വിസ 20000 ആയി ചുരുക്കിയിരുന്നു.

എന്നാല്‍ ഇക്കാര്യം പുനഃപരിശോധിക്കുമെന്നും ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്നുമാണ് അമേരിക്കന്‍ വിദേശകാര്യ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി ജൂലി സ്റ്റഫ്റ്റ് (juli stuff)പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 20000 പേരെ റിക്രൂട്ട് ചെയ്യും. അമേരിക്കയില്‍ ഏറെയുള്ളത് ഇന്ത്യാക്കാരാണെന്നും അവര്‍ വ്യക്തമാക്കി. അത് കൊണ്ട് തന്നെ അവര്‍ക്ക് അനുകൂലമായ നടപടിയാകും തങ്ങള്‍ കൈക്കൊള്ളുക. പുതിയ ആളുകള്‍ക്ക് അവസരം ഒരുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അടുത്ത സന്ദര്‍ശനവേളയില്‍ അതിന്‍റെ പ്രഖ്യാപനമുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരികെ സ്വന്തം നാട്ടിലേക്ക് പോകാതെ തന്നെ വിസ പുതുക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാക്കും. (stambing)

അമേരിക്കയുടെ നീക്കം സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യാക്കാരനായ അജയ് ജെയ്ന്‍ ഭുട്ടോറിയ പ്രതികരിച്ചു. അമേരിക്കയില്‍ തന്നെ എച്ച്1 ബി വീസ സ്റ്റാമ്പിംഗ് സൗകര്യം നടപ്പാക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്ത് ലക്ഷത്തോളം വരുന്ന എച്ച്1ബി വീസക്കാര്‍ക്ക് ഇത് സഹായകമാകും.

Also Read:ഭൂപടത്തില്‍ നിന്ന് മായുന്ന രാജ്യം, നിണം വാര്‍ന്ന മണ്ണില്‍ ഒരു ജനത; ഇന്ന് പലസ്‌തീന്‍ ഐക്യദാര്‍ഢ്യ ദിനം

ABOUT THE AUTHOR

...view details