കേരളം

kerala

ETV Bharat / bharat

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം ആഗോള നന്മയ്‌ക്കെന്ന് മോദി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുടെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നു.

US Defence secretary meets pm modi to enhance strategic partnership for peace in Indo-Pacific  US Defence secretary meets pm modi  pm modi news  prime minister narendra modi news  india us relation news  അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി  ഇന്ത്യ അമേരിക്ക ബന്ധം വാര്‍ത്തകള്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്തകള്‍  മോദി അമേരിക്ക വാര്‍ത്തകള്‍
മോദിയെ കണ്ട് ഓസ്റ്റിന്‍

By

Published : Mar 19, 2021, 10:33 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ജെ ഓസ്റ്റിന്‍. ഇരുരാജ്യങ്ങളുമായുള്ള തന്ത്രപ്രധാന ബന്ധം ശക്തിപ്പെടുത്തുന്നതിന് അമേരിക്കയ്ക്കുള്ള താത്പര്യം ലോയിഡ് പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്തോ-പസഫിക് മേഖലയുടെ സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും സൗഹൃദം വഴിവയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് ആശംസകളറിയിച്ച പ്രധാനമന്ത്രി പ്രതിരോധ മേഖലയിലടക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ പ്രാധാന്യം എടുത്തുകാട്ടി. രണ്ട് ജനാധിപത്യ രാജ്യങ്ങളും പങ്ക് വയ്ക്കുന്ന ബഹുസ്വരതയും മൂല്യങ്ങളുമാണ് സൗഹൃദത്തിന്‍റെ മൂല കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ആഗോള നന്മയ്ക്കായിരിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ജെ ഓസ്റ്റിന്‍ ഇന്ത്യയിലെത്തിയത്. ഇന്തോ പസഫിക് മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയും അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള മറ്റ് സുരക്ഷാ വിഷയങ്ങളും ലോയിഡ് നടത്തുന്ന ചര്‍ച്ചകളില്‍ മുഖ്യ അജണ്ടകളാകും. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായ ശേഷമുള്ള ആദ്യ ഉന്നതതല സന്ദര്‍ശനമാണ് ലോയിഡിന്‍റേത്.

കൂടുതല്‍ വായനയ്ക്ക്:യുഎസ് പ്രതിരോധ സെക്രട്ടറി ഇന്ത്യയില്‍

ABOUT THE AUTHOR

...view details