കേരളം

kerala

ETV Bharat / bharat

മുടി മുറിച്ച് ഇറാനിയന്‍ യുവതിക്ക് പിന്തുണയുമായി ഉര്‍വശി റൗട്ടേല - Urvashi Rautela

Urvashi Rautela claims chopping hair: മുടിമുറിച്ച് ഉർവശി റൗട്ടേല. ഇറാനിയന്‍ യുവതി മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് മുടി മുറിച്ച് പ്രതിഷേധം അറിയിച്ച് നടി രംഗത്തെത്തിയത്. ഇറാനിയന്‍ സ്‌ക്രീകള്‍ക്കും പെണ്‍കുട്ടികളും പിന്തുണ അറിയിച്ച് കൊണ്ടായിരുന്നു നടിയുടെ പ്രതിഷേധം.

Urvashi Rautela chops hair  Urvashi chops hair supportting iranian women  Urvashi Rautela latest news  Urvashi Rautela in Tirupati  Celebs support Iranian Women  Protest in Iran  Protests over the death of Mahsa Amini  Urvashi Rautela instagram post  മഹ്‌സ അമിനി  മുടിമുറിച്ച് ഉർവശി റൗട്ടേല  ഇറാനിയന്‍ യുവതി മഹ്‌സ അമിനി  മുടി മുറിച്ച് പ്രതിഷേധം അറിയിച്ച് നടി  മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച്  Urvashi Rautela temple pics  Urvashi Rautela trolled for Rishabh Pant  Urvashi Rautela in trolls  Iran protest  Urvashi Rautela shares viral video  Urvashi Rautela claims chopping hair  Iranian women  ഇറാനിയന്‍ യുവതിക്ക് പിന്തുണയുമായി ഉര്‍വശി റൗട്ടേല  മുടി മുറിച്ച് ഇറാനിയന്‍ യുവതിക്ക് പിന്തുണ  Urvashi Rautela  ഉര്‍വശി റൗട്ടേല
മുടി മുറിച്ച് ഇറാനിയന്‍ യുവതിക്ക് പിന്തുണയുമായി ഉര്‍വശി റൗട്ടേല

By

Published : Oct 17, 2022, 5:36 PM IST

Urvashi chops hair supportting iranian women: ഇറാനിയന്‍ യുവതി മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. തലമുടി മുറിച്ചാണ് ഉര്‍വശി തന്‍റെ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്‌. മഹ്‌സയ്‌ക്കും ഇറാനിയന്‍ പെണ്‍കുട്ടികള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് മുടിവെട്ടി പ്രതിഷേധം അറിയിച്ച് ഉര്‍വശി റൗട്ടേല രംഗത്തെത്തിയത്.

Urvashi Rautela chops hair: ഉര്‍വശി റൗട്ടേല തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ ഇതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ദീര്‍ഘമായൊരു കുറിപ്പും നടി പങ്കിട്ടു. 'എന്‍റെ മുടി ഞാന്‍ മുറിച്ചുമാറ്റി!' എന്ന അടിക്കുറിപ്പോടു കൂടിയാണ് കുറിപ്പ് ആരംഭിക്കുന്നത്.

Urvashi Rautela instagram post: 'ഇറാനിയന്‍ സദാചാര പൊലീസിന്‍റെ ക്രൂര മര്‍ദനത്തില്‍ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച്‌ കൊല്ലപ്പെട്ട ഇറാനിയന്‍ സ്‌ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പിന്തുണ അറിയിച്ച് ഞാന്‍ എന്‍റെ മുടി മുറിക്കുന്നു. ഉത്തരാഖണ്ഡില്‍ നിന്നുള്ള 19 വയസുകാരി അങ്കിത ഭണ്ഡാരിക്കും എന്‍റെ പിന്തുണ.

Protests over the death of Mahsa Amini: ലോകമെമ്പാടുമുള്ള സ്‌ത്രീകള്‍ ഇറാനിയൻ സർക്കാരിനെതിരെ മുടി മുറിച്ച് പ്രതിഷേധിക്കുന്നു. സ്‌ത്രീകളെ ബഹുമാനിക്കുക, സ്‌ത്രീകളുടെ വിപ്ലവത്തിന്‍റെ ആഗോള ചിഹ്നം. മുടി സ്‌ത്രീകളുടെ സൗന്ദര്യത്തിന്‍റെ പ്രതീകമായി കാണുന്നു. പരസ്യമായി മുടി മുറിയ്‌ക്കുന്നതിലൂടെ സ്‌ത്രീകള്‍ വ്യക്തമാക്കുന്നത്, സമൂഹത്തിന്‍റെ സൗന്ദര്യ നിലവാരത്തെ കുറിച്ച് തങ്ങള്‍ ശ്രദ്ധാലുക്കള്‍ അല്ലെന്നും, തങ്ങള്‍ എങ്ങനെ വസ്‌ത്രം ധരിക്കണമെന്നും പെരുമാറണമെന്നും ജീവിക്കണമെന്നും തീരുമാനിക്കാന്‍ ആരെയും അനുവദിക്കില്ല എന്നതാണ്.

Protest in Iran: സ്‌ത്രീകൾ ഒത്തുചേരുകയും ഒരു സ്‌ത്രീയുടെ പ്രശ്‌നം മുഴുവൻ സ്‌ത്രീകളുടെയും പ്രശ്‌നമായി കണക്കാക്കുകയും ചെയ്‌താല്‍, ഫെമിനിസം ഒരു പുതിയ ഊർജം കാണും.' -എന്ന് പറഞ്ഞ് കൊണ്ടാണ് ഉര്‍വശി തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Urvashi Rautela in Tirupati: ഇന്‍സ്‌റ്റഗ്രാമില്‍ ഉര്‍വശി പങ്കുവച്ച കുറിപ്പിന് നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. ചിലര്‍ നടിയെ പിന്തുണയ്‌ക്കുമ്പോള്‍ ഒരുകൂട്ടം നടിക്കെതിരെയും രംഗത്തെത്തുന്നുണ്ട്. ഉര്‍വശി പങ്കുവച്ച ചിത്രങ്ങള്‍ നടി വെങ്കിടേശ്വര സ്വാമിയുടെ തിരുപ്പതി ക്ഷേത്രത്തില്‍ നിന്നുള്ളതാണെന്ന് ചിലര്‍ കമന്‍റ്‌ ചെയ്‌തു.

Urvashi Rautela temple pics: നേരത്തെ വിശുദ്ധ ദേവാലയം സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണോ ഇതെന്നും ചിലര്‍ കമന്‍റ്‌ ബോക്‌സില്‍ സംശയം പ്രകടിപ്പിച്ചു. അതേസമയം നടി കഴിഞ്ഞ വര്‍ഷം തന്‍റെ സഹോദരന്‍ യഷ്‌രാജ് റൗട്ടേലയ്‌ക്കൊപ്പം തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. സഹോദരനൊപ്പം തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചതിന്‍റെ ചിത്രങ്ങളും അന്ന് സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു.

Urvashi Rautela latest news: നിലവില്‍ ഓസ്‌ട്രേലിയയിലാണിപ്പോള്‍ ഉര്‍വശി. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ്‌ പന്തിനൊപ്പം നടി വാര്‍ത്ത തലക്കെട്ടുകളിലും ട്രോളുകളിലും ഇടംപിടിച്ചിരുന്നു. പന്തിനെ കുറിച്ചുള്ള ഉര്‍വശിയുടെ പ്രസ്‌താവനയില്‍ നടി വലിയ രീതിയില്‍ ട്രോളുകള്‍ക്ക് വിധേയയായിരുന്നു.

Urvashi Rautela trolled for Rishabh Pant: ഋഷഭ്‌ പന്തുമായി ഉര്‍വശി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ആ ബന്ധം പെട്ടെന്ന് അവസാനിച്ചെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഇതിനെതിരെ പന്ത് പ്രതികരിച്ചതോടെയാണ് ഉര്‍വശിക്കെതിരെ ട്രോള്‍ മഴ പെയ്യാന്‍ തുടങ്ങിയത്. "തലക്കെട്ടുകളില്‍ സ്ഥാനം നേടാനും പ്രശസ്‌തിക്കുമായി ആളുകള്‍ നുണ പറയുന്നത് കാണുമ്പോള്‍ ചിരി വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ.."-ഇപ്രകാരമായിരുന്നു പന്തിന്‍റെ പ്രതികരണം. 'കുഞ്ഞനിയന്‍ പോയി ക്രിക്കറ്റ് കളിച്ചാട്ടെ' എന്ന്‌ ഇതിന് പരിഹാസ്യ മറുപടിയുമായി ഉര്‍വശിയും രംഗത്തെത്തിയിരുന്നു.

Urvashi Rautela in trolls: ഇറാൻ സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ കസ്‌റ്റഡിയിലിരിക്കെ മരണപ്പെട്ട മഹ്‌സ അമിനിയുടെ അവസ്ഥയുമായി സ്വയം താരതമ്യപ്പെടുത്തിയതിന്‍റെ പേരിലും ഉര്‍വശിയെ ആളുകള്‍ ട്രോളിയിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതും, ഭീഷണിപ്പെടുത്തുന്നതും നിര്‍ത്താന്‍ ഇന്‍സ്‌റ്റഗ്രാമിലൂടെ ഉര്‍വശി ആളുകളോട് ആവശ്യപ്പെട്ടിരുന്നു.

Iran protest: മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനങ്ങളിലും ഏറ്റുമുട്ടലുകളിലും നിരവധി പേരുടെ ജീവനുകളാണ് നഷ്‌ടമായത്. നോര്‍വെ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ (IHR) എന്‍ജിഒയുടെ കണക്കനുസരിച്ച് രാജ്യ വ്യാപകമായി നടന്ന പ്രതിഷേധത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. മഹ്‌സയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇറാനിയന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും സ്‌ത്രീകളും ഹിജാബ്‌ നീക്കം ചെയ്‌തും, റാലികള്‍ നടത്തിയും വന്‍തോതില്‍ പ്രതിഷേധം നടത്തിയിരുന്നു.

Urvashi Rautela shares viral video: അടുത്തിടെ ഉര്‍വശി സമൂഹമാധ്യത്തില്‍ പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ' 'ആദ്യം ഇറാനില്‍' 'മഹ്‌സ അമിനി', 'ഇപ്പോള്‍ ഇന്ത്യയില്‍..' ഇത് എന്‍റെ കാര്യത്തില്‍ സംഭവിക്കുന്നു. അവര്‍ എന്നെ ഒരു വേട്ടക്കാരിയായി ഭീഷണിപ്പെടുത്തുകയാണോ? ആരും എന്നെ കെയര്‍ ചെയ്യുന്നില്ല. എന്നെ പിന്തുണയ്‌ക്കുന്നുമില്ല. ഒരു ശക്തയായ സ്‌ത്രീക്ക് ആഴത്തില്‍ അനുഭവപ്പെടും, കഠിനമായി സ്‌നേഹിക്കുകയും ചെയ്യുന്നു. അവളുടെ കണ്ണുനീര്‍ അവളുടെ ചിരി പോലെ സമൃദ്ധമായി ഒഴുകുന്നു. അവള്‍ മൃദുവാണ്, ശക്തയാണ്. അവള്‍ക്ക് പ്രായോഗികതയും ആത്മീയതയുമുണ്ട്. അവള്‍ ലോകത്തിനൊരു സമ്മാനമാണ്.'-ഉര്‍വശി കുറിച്ചു.

Also Read: 'എന്‍റെ ശരീരം, എന്‍റെ ചോയ്‌സ്'; ഹിജാബ് വിരുദ്ധസമരത്തെ പിന്തുണച്ച് വസ്‌ത്രം അഴിച്ചുമാറ്റി ഇറാനിയന്‍ നടി

ABOUT THE AUTHOR

...view details