കേരളം

kerala

ETV Bharat / bharat

ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്: 23 വര്‍ഷങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ ബോളിവുഡ് ചിത്രം പ്രദര്‍ശിപ്പിച്ചു

ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് മണിപ്പൂരില്‍ പ്രദര്‍ശിപ്പിച്ചു. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണിപ്പൂരില്‍ ഒരു ഹിന്ദി ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

Hindi film to be shown in 23 years  Uri screened in Manipur  Uri  Manipur  ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്  മണിപ്പൂരില്‍ ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിന്  ഉറി  മണിപ്പൂര്‍ കലാപം  വിക്കി കൗശല്‍
ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്: 23 വര്‍ഷങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിന്

By

Published : Aug 16, 2023, 2:12 PM IST

ഇംഫാല്‍:ഇരുപതി മൂന്ന് വര്‍ഷത്തിന് ശേഷം സംഘർഷഭരിതമായ മണിപ്പൂരിലേക്ക് ഒരു ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. അതും പാകിസ്ഥാനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചുള്ള ചിത്രമായ 'ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്' (Uri The Surgical Strike). ചുരാചന്ദ്‌പൂരിലെ തുറന്ന തിയേറ്ററിലായിരുന്നു പ്രദര്‍ശനം.

വിക്കി കൗശൽ (Vicky Kaushal) നായകനായി ആദിത്യ ധര്‍ ഒരുക്കിയ ചിത്രം കാണാന്‍ റെങ്കൈയിൽ (ലാംക) നിരവധി ആളുകൾ തടിച്ചുകൂടി. നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കീഴിൽ വരുന്ന രാഷ്ട്രീയ സംഘടനയായ 'ദ റെവല്യൂഷനറി പീപ്പിൾസ് ഫ്രണ്ട്' 2000 സെപ്‌റ്റംബറിൽ മണിപ്പൂരിൽ ഹിന്ദി സിനിമകൾക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് കൊണ്ടാണ് ഹമാര്‍ സ്‌റ്റുഡന്‍സ്‌ അസോസിയേഷന്‍ (എച്ച്എസ്എ) ചൊവ്വാഴ്‌ച 'ഉറി'യുടെ പ്രദർശനം സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് എച്ച് എസ്എ ഗോത്ര വിദ്യാര്‍ഥി സംഘടന ഇത്തരമൊരു പ്രദര്‍ശനം ഒരുക്കിയത്.

Also Read:അച്ഛന്‍റെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ച്‌ മനസുതുറന്ന് വിക്കി കൗശല്‍

'ഉറി'യുടെ പ്രദര്‍ശനത്തില്‍ ഇൻഡീജീനസ് ട്രൈബൽ ലീഡേഴ്‌സ്‌ ഫോറം വക്താവ് ​ഗിൻസ വാൽസോങ് പ്രതികരിച്ചു. 'രണ്ട് പതിറ്റാണ്ടിലേറെയായി നമ്മുടെ പട്ടണത്തിൽ ഒരു സിനിമ പ്രദർശിപ്പിച്ചിട്ട്. വളരെ കാലമായി മെയ്‌തികള്‍ ബോളിവുഡ് സിനിമകള്‍ നിരോധിച്ചിരിക്കുകയായിരുന്നു. ഈ പ്രദര്‍ശനം, മെയ്‌തി വിഭാ​ഗക്കാർ നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങളോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനും ഇന്ത്യയോടുള്ള തങ്ങളുടെ സ്നേഹം കാണിക്കാനുമാണ്.' -ഗിൻസാ വാൽസോങ് പറഞ്ഞു.

കുക്കി ഗോത്ര വിഭാഗത്തിന്‍റെ ശബ്‌ദം എന്നാണ് ഈ നീക്കത്തെ സംഘടന സ്വയം വിശേിപ്പിക്കുന്നത്. തലസ്ഥാന നഗരിയിൽ നിന്നും 63 കിലോമീറ്റർ അകലെയുള്ള തുറന്ന തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിച്ചിരുന്നു. മെയ്‌തി, കുക്കി ഗോത്ര സമുദായങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങളില്‍, മെയ്‌ 3വരെ 160ലധികം ആളുകള്‍ കൊല്ലപ്പെട്ടു.

Also Read:ഉറി: ദി സര്‍ജിക്കല്‍ സ്‍ട്രൈക്ക് ടീം വീണ്ടും വരുന്നു; സയൻസ് ഫിക്ഷൻ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി:മണിപ്പൂര്‍ കലാപ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മെയ് ആദ്യം മുതൽ ജൂലൈ അവസാനം വരെ മണിപ്പൂരില്‍ ക്രമസമാധാനത്തിലും ഭരണഘടന സംവിധാനത്തിലും സമ്പൂർണ തകർച്ചയാണ് ഉണ്ടായത്. ജനങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എന്താണ് പണിയെന്ന്‌ സുപ്രീം കോടതി ചോദിച്ചു.

ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌:2016ൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ അടിസ്ഥാനമാക്കിയുള്ള യുദ്ധ ചിത്രമാണ് 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌'. വിക്കി കൗശല്‍ നായകനായി എത്തിയ ചിത്രത്തില്‍ മോഹിത് റെയ്‌ന, പരേഷ് റാവൽ, കീർത്തി കുൽഹാരി എന്നിവരും അഭിനയിച്ചു.

പുരസ്‌കാര നേട്ടത്തില്‍ ഉറി: തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രം 2018ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളും നേടിയിരുന്നു. മികച്ച സംവിധായകന്‍ അടക്കമുള്ള അവാര്‍ഡുകള്‍ 'ഉറി' നേടി. ചിത്രത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് വിക്കി കൗശലും നേടി.

Also Read:റിലീസ് ചെയ്തത് 2019ല്‍ പിന്നെങ്ങനെ 'ഉറി'ക്ക് 2018ലെ അവാര്‍ഡുകള്‍? ഉത്തരം ഇതാ....

ABOUT THE AUTHOR

...view details