ന്യൂഡൽഹി: ഡൽഹിക്ക് അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചില ആശുപത്രികൾ ഓക്സിജൻ തീരും. ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് കെജ്‌രിവാൾ കത്ത് നൽകി.
കൂടുതൽ വായനയ്ക്ക്:ഡൽഹിയിൽ അഞ്ച് മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു
'ഡൽഹിയിൽ ഗുരുതരമായ ഓക്സിജൻ പ്രതിസന്ധി നിലനിൽക്കുകയാണ്. ഡൽഹിക്ക് അടിയന്തരമായി ഓക്സിജൻ നൽകണമെന്ന് ഞാൻ വീണ്ടും കേന്ദ്രത്തോട് അഭ്യർഥിക്കുന്നു. ചില ആശുപത്രികളിൽ ഏതാനും മണിക്കൂറുകൾ മാത്രമേ ഓക്സിജൻ ശേഷിക്കുന്നുളളൂ' -മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഓക്സിജന്റെ യുക്തിസഹമായ ഉപയോഗം ഉറപ്പാക്കാൻ സർക്കാർ തിങ്കളാഴ്ച 24 അംഗ സമിതി രൂപീകരിച്ചിരുന്നു.
കൂടുതൽ വായനയ്ക്ക്:നിയന്ത്രണാതീതമായി ഡല്‍ഹി