കേരളം

kerala

ETV Bharat / bharat

സിവിൽ സർവീസസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ റാങ്കുകളിൽ മലയാളികളും

തൃശൂർ സ്വദേശിയായ മീര കെ ആറാം റാങ്ക്, കോഴിക്കോട് സ്വദേശി മിഥുൻ പ്രേംരാജിന് പന്ത്രണ്ടാം റാങ്ക്, കരിഷ്‌മ നായർ പതിനാലാം റാങ്കും സ്വന്തമാക്കി.

UPSC declares the final result of Civil Services Examination  UPSC declares the final result  Civil Services Examination result  UPSC declares result  സിവിൽ സർവീസസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു  സിവിൽ സർവീസസ് പരീക്ഷ ഫലം  സിവിൽ സർവീസസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു  ആദ്യ റാങ്കുകളിൽ മലയാളികളും
സിവിൽ സർവീസസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ റാങ്കുകളിൽ മലയാളികളും

By

Published : Sep 24, 2021, 7:43 PM IST

ന്യൂഡൽഹി:സിവിൽ സർവീസസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ആദ്യ റാങ്കുകളിൽ മലയാളികളും. 761 പേരുടെ പട്ടികയാണ് പുറത്തു വിട്ടത്. ശുഭം കുമാറിന് ഒന്നാം റാങ്ക്. തൃശൂർ സ്വദേശിയായ മീര കെ ആറാം റാങ്ക്, കോഴിക്കോട് സ്വദേശി മിഥുൻ പ്രേംരാജിന് പന്ത്രണ്ടാം റാങ്കും കരിഷ്‌മ നായർ പതിനാലാം റാങ്കും സ്വന്തമാക്കി.

761 പേരുള്ള പട്ടികയിൽ 545 പുരുഷന്മാരും 216 സ്‌ത്രീകളുമാണ് ഇടം പിടിച്ചത്. ജാഗ്രതി അവസ്‌തി രണ്ടാം റാങ്കും അങ്കിത ജെയിനും മൂന്നാം റാങ്ക് നേടി.

പി ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധൻ 57, അപർണ്ണ എം ബി 62 , പ്രസന്നകുമാർ 100, ആര്യ ആർ നായർ 113, കെ എം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശില്പ 147, രാഹുൽ എൽ നായർ 154, രേഷ്മ എഎൽ 256, അർജുൻ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ.

വർഷത്തിൽ ഒരു തവണ നടക്കുന്ന പരീക്ഷയിൽ പ്രിലിമിനറി, മെയിൻ, ഇന്‍റർവ്യൂ എന്നീ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്.

ABOUT THE AUTHOR

...view details