ശ്രീനഗർ: ജമ്മു കശ്‌മീരിൽ പല ഭാഗങ്ങളിലും മഞ്ഞുവീഴ്‌ചയും നേരിയ മഴയും.ഇതേ തുടർന്ന് താപനില കുറഞ്ഞു. നതടോപ്പ് പ്രദേശത്തെ പെട്ടെന്നുണ്ടായ മഞ്ഞുവീഴ്ച ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്തി.
ജമ്മു കശ്‌മീരിൽ പല ഭാഗങ്ങളിലും മഞ്ഞുവീഴ്‌ച - ജമ്മു കശ്‌മീർ
മഞ്ഞുവീഴ്ചയെത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു.
![ജമ്മു കശ്‌മീരിൽ പല ഭാഗങ്ങളിലും മഞ്ഞുവീഴ്‌ച Jammu witness season's first snowfall season's first snowfall Upper reaches of Jammu Ramban Jammu province witnessed the first snowfall ശ്രീനഗർ ജമ്മു കശ്‌മീർ മഞ്ഞുകാലം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9564592-1110-9564592-1605570851807.jpg)
മഞ്ഞുകാലത്തിന്‍റെ വരവറിയിച്ച് ജമ്മു കശ്‌മീരിൽ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച
മഞ്ഞുകാലത്തിന്‍റെ വരവറിയിച്ച് ജമ്മു കശ്‌മീരിൽ പല ഭാഗങ്ങളിലും മഞ്ഞുവീഴ്‌ച
ജവഹർ ടണൽ പ്രദേശത്തുണ്ടായ മഞ്ഞുവീഴ്ചയെത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയും പിർപഞ്ചൽ പർവതനിരയുടെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മുഗൾ റോഡും അടച്ചതായി അധികൃതർ പറഞ്ഞു. ജമ്മുവിലെ പരമാവധി താപനില 22 ഡിഗ്രി സെൽഷ്യസായിരുന്നു. എന്നാൽ തിങ്കളാഴ്ച അത് 13 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.