കേരളം

kerala

ETV Bharat / bharat

'സ്‌ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കണം': ഉപരാഷ്ട്രപതി

സഹോദരി സഹോദരന്മാരെപ്പോലെ എല്ലാവരും പെരുമാറണണമെന്നും ഈ ശീലം നമ്മുടെ രാഷ്ട്രത്തെ ശക്തമാക്കുമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രക്ഷാബന്ധന്‍ ചടങ്ങില്‍ പറഞ്ഞു.

രക്ഷാബന്ധന്‍ ചടങ്ങില്‍ ഉപരാഷ്ട്രപതി  സത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം  Uphold dignity of women ensure a safe environment  Venkaiah Naidu on Rakshabandhan  ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു  രക്ഷാബന്ധന്‍  വെങ്കയ്യ നായിഡു  Venkaiah Naidu
'സത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം'; രക്ഷാബന്ധന്‍ ചടങ്ങില്‍ ഉപരാഷ്ട്രപതി

By

Published : Aug 22, 2021, 9:35 PM IST

Updated : Aug 22, 2021, 9:58 PM IST

ബെംഗളൂരു: സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിക്കാനും അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഹ്വാനം ചെയ്‌ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കര്‍ണാടകയിലെ രാജ്ഭവനിൽ സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം രക്ഷാബന്ധൻ ആഘോഷിയ്‌ക്കുന്നതിനിടെയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിരവധി വിദ്യാര്‍ഥിനികള്‍ വെങ്കയ്യ നായിഡുവിന്‍റെ കൈയ്യില്‍ രക്ഷാബന്ധന്‍ ചരട് കെട്ടിനല്‍കി. സഹോദരി സഹോദരന്മാരെപ്പോലെ എല്ലാവരും പെരുമാറണം. ഇത് പൗരന്മാർക്കിടയിൽ സാഹോദര്യവും ഐക്യവും വളര്‍ത്തും. ഈ ശീലം നമ്മുടെ രാഷ്ട്രത്തെ ശക്തമാക്കുമെന്നും രാജ് ഭവനിലെ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം, വൈസ് പ്രസിഡന്‍റിന്‍റെ ഓഫിസ് രക്ഷാബന്ധൻ ആശംസകള്‍ ട്വീറ്റിലൂടെ അറിയിച്ചു. സഹോദരി, സഹോദരന്മാർ തമ്മിലുള്ള സ്‌നേഹത്തിന്‍റെയും ആദരവിന്‍റെയും സവിശേഷമായ ബന്ധത്തിന്‍റെയും ആഘോഷമാണ് രക്ഷാബന്ധനെന്നും ട്വീറ്റില്‍ കുറിച്ചു.

ALSO READ:ജന്മദേശം വിടുന്നതിനു മുന്‍പ് നവജാത ശിശുവിന് സഹോദരിയുടെ സ്നേഹചുംബനം, കാബൂളില്‍ നിന്നുള്ള വീഡിയോ വൈറല്‍

Last Updated : Aug 22, 2021, 9:58 PM IST

ABOUT THE AUTHOR

...view details