ലഖ്‌നൗ :സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ ചിത്രങ്ങൾ പങ്കുവച്ചതില്‍ മനംനൊന്ത് 20 കാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അറസ്റ്റ്. മുഖ്യപ്രതിയുള്‍പ്പടെ നാല് പേരാണ് പിടിയിലായത്. ധീരജ്, വസീം, സലീം, മോഹിത്, എന്നിവരെ ഞായറാഴ്‌ച കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ സഹാറൻപൂരില്‍ വെള്ളിയാഴ്‌ചയാണ് യുവതി ജീവനൊടുക്കിയത്. യുവാക്കള്‍ തന്‍റെ ആക്ഷേപകരമായ ചിത്രങ്ങൾ പങ്കുവച്ചതില്‍ യുവതി ബെഹത് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍, പൊലീസ് ഇത് ചെവിക്കൊണ്ടില്ല.
ALSO READ |ആന്ധ്രപ്രദേശിന് 13 ജില്ലകള്‍ കൂടി ; വിജ്ഞാപനം പുറപ്പെടുവിച്ച് ജഗന്‍ സർക്കാർ
പരാതിയില്‍ വീഴ്‌ച വരുത്തിയ അതുൽ കുമാറെന്ന കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്‌തതായി റൂറൽ പൊലീസ് സൂപ്രണ്ട് അതുൽ ശർമ പി.ടി.ഐയോട് പറഞ്ഞു. വിദ്യാർഥിനിയായ യുവതിയുടെ പുസ്‌തകത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രതികള്‍ തന്‍റെ ചിത്രങ്ങള്‍ പകര്‍ത്തി ഓൺലൈനിൽ പങ്കുവച്ചെന്നാണ് കുറിപ്പ്.
ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തതായി റൂറൽ പൊലീസ് സൂപ്രണ്ട് അതുൽ ശർമ വ്യക്തമാക്കി.