ലക്‌നൗ:വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുപിയില്‍ നിന്നും തട്ടികൊണ്ടു പോയി പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട പെണ്‍കുട്ടിയെ കര്‍ണാടകയിലെ ബെല്‍ഗമില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തി. 2017ലാണ് യുപിയിലെ ഗാസിയാബാദില്‍ നിന്നും പെണ്‍കുട്ടിയെ കാണാതാകുന്നത്.
പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി - UP woman saved after being abducted and caught in prostitution
കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ മതാപിതാക്കള്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.
തട്ടികൊണ്ട് പോയി വേശ്യാവൃത്തില്‍ അകപ്പെട്ട പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെയാണ് ഫെബ്രുവരി ഏഴിന് പൊലീസ് ബെല്‍ഗമിലെ ഒരു വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ ഈ പെണ്‍കുട്ടിയുമടങ്ങുന്ന സംഘം പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയെ സംഘം തട്ടികൊണ്ടു പോയതാണെന്നും മുംബൈ അടക്കം നിരവധി പ്രദേശങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പൊലീസിനെ അറിയിക്കുന്നത്. പെണ്‍കുട്ടിയെ മതാപിതാക്കള്‍ക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.