ലഖ്‌നൗ :ഉത്തര്‍പ്രദേശില്‍ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത്, കാലില്‍ മോട്ടോര്‍ ബൈക്ക് കയറ്റി ചതച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. മഹേഷ്, മഹീന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. മെയ് 24 ന് മഥുര ജില്ലയിലെ കോസികല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖരോട്ട് ഗ്രാമത്തിലാണ് ദാരുണ സംഭവം.
30 കാരിയായ യുവതി ബാങ്കിൽ നിന്ന് പണം പിൻവലിച്ച് വീട്ടിലേക്ക് മടങ്ങാന്‍ വാഹനം കാത്തുനിൽക്കുന്നതിനിടെ പ്രതികളിലൊരാളായ മഹേഷ് ബൈക്കിലെത്തി. തുടര്‍ന്ന്, യുവതിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്‌ദാനം നല്‍കി. മുന്‍ പരിചയമുള്ളതിനാല്‍ യവതി ഇയാളെ വിശ്വസിച്ച് വാഹനത്തില്‍ കയറി. യാത്രക്കിടെ, ഇയാള്‍ മറ്റൊരു പ്രതിയായ മഹേന്ദ്രയോട് സംസാരിക്കുകയും പീഡനത്തിന് പദ്ധതിയിടുകയും ചെയ്‌തു.