കനൗജ് :ഉത്തര്‍ പ്രദേശില്‍ പുനര്‍ വിവാഹ വാഗ്ദാനം നല്‍കിയുവതിയേയും 15 വയസുകാരിയായ മകളെയും യുവാവും, പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സദർ കോട്‌വാല സ്വദേശിയായ യുവതിക്കാണ് കടുത്ത പീഡനമേറ്റത്. നഹർ സിംഗ് എന്ന അമിത്, അച്ഛൻ രാം സിംഗ്, സുഹൃത്തുക്കളായ മാവയ്യ നാട്ടുകാരനായ ദിലീപ്, പവ്‌നേഷ് എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.
മൂന്ന് വര്‍ഷം മുമ്പ് തന്‍റെ ആദ്യ ഭര്‍ത്താവില്‍ നിന്നും യുവതി വിവാഹ മോചനം നേടിയിരുന്നു. ഇതിനുശേഷം 2020ല്‍ പ്രതികളില്‍ ഒരാളായ അമിത്തുമായി പുനര്‍ വിവാഹത്തിന് തയ്യാറായി. ബന്ധുക്കള്‍ ചേര്‍ന്നാണ് വിവാഹം ആലോചിച്ചത്. ഇതോടെ യുവതിയും അമിത്തുമായി അടുത്തു. ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇതിനിടെ അമിത് യുവതിയേയും മക്കളേയും തന്‍റെ നാട്ടിലേക്ക് കൊണ്ടുവന്ന താമസിപ്പിച്ചു. പിന്നീട് കഴിഞ്ഞ ജനുവരി മാസത്തില്‍ അമിത്തിനൊപ്പം നോയിഡയിലേക്ക് യുവതിയേയും കുടുംബത്തേയും മാറ്റുകയായിരുന്നു. ഇവിടെ വച്ച് യുവതിയെ അമിത്തും സുഹൃത്തുക്കളും പിതാവും ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.