ഇൻഡോർ: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്‍റെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമാജ്‌വാജി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപിക്ക് സ്ഥലങ്ങളുടെ പേര് മാറ്റാൻ മാത്രമേ അറിയൂവെന്നും തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഭരണമാറ്റം സംഭവിക്കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. സംസ്ഥാനത്തെ യുവാക്കൾ, കർഷകർ, വ്യവസായികൾ എല്ലാം തന്നെ നിലവിലെ സർക്കാരിൽ അസംതൃപ്‌തരാണെന്നും ഈ പക്ഷം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയാൽ അത് കർഷകർക്ക് ഗുണകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും വ്യാജ ഏറ്റുമുട്ടൽക്കേസുകളിലും ഉത്തർ പ്രദേശാണ് മുന്നിൽ നിൽക്കുന്നതെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.