യുപിയിൽ ഒരു കോടിയുടെ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ - national news
യുപി സ്വദേശികളായ റയീസ്, മുഫീദ് എന്നിവരാണ് പിടിയിലായത്

യുപിയിൽ ഒരു കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ
ലഖ്‌നൗ: ഒരു കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി ഉത്തർപ്രദേശിൽ രണ്ട് പേർ പിടിയിൽ. യുപി സ്വദേശികളായ റയീസ്, മുഫീദ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 912 ഗ്രാം മോർഫിനാണ് പിടിച്ചെടുത്തത്. പ്രതികൾക്കെതിരെ ലഹരി വിരുദ്ധ നിയമപ്രകാരം കേസെടുത്തു.