ലഖ്‌നൗ: കൊവിഡ് മൂന്നാം തരംഗത്തിന് മുന്‍പായി 10 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളുടെയും മാതാപിതാക്കൾക്ക് വാക്സിനേഷന്‍ നൽകാന്‍ സംസ്ഥാനം സജ്ജമാകുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മെയ് 1 മുതൽ 18നും 44 വയസ്സിന് ഇടയിലുള്ളവർക്കായി കേന്ദ്രം രാജ്യവ്യാപകമായി വാക്സിനേഷന്‍ ആരംഭിച്ചിരുന്നു.
മൂന്നാം തരംഗത്തിന് മുന്‍പ് മുതിർന്നവർക്ക് വാക്സിനേഷന്‍ ലഭ്യമാക്കും: യോഗി ആദിത്യനാഥ് - കൊവിഡ്
10 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളുടെയും മാതാപിതാക്കൾക്ക് വാക്സിനേഷന്‍ നൽകാന്‍ സംസ്ഥാനം ഒരുങ്ങുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഏപ്രിൽ 24ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ സജീവമായ കേസുകളുടെ എണ്ണം 25000 ആണെന്ന വാർത്ത ആശ്വാസം നൽകുന്നു. സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജന്‍റെ ആവശ്യകത വർധിച്ചുവരികയാണ്. കൊവിഡ് അനുബന്ധ മരുന്നുകൾ, ഉപകരണങ്ങൾ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ രോഗം പടരുന്നത് നിയന്ത്രിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ എല്ലാ ജില്ലകളിലെയും മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി.
അതേസമയം യുപിയിൽ കൊവിഡ് കേസുകളുടെ എണ്ണം 6,046 ആണ്. 226 പേർ രോഗം ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യ ബുള്ളറ്റിൻ റിപ്പോർട്ട് ചെയ്തു. ഇതുവരെ 17540 പേർ രോഗമുക്തി നേടി. നിലവിൽ സജീവ കേസുകൾ 94,482 ആണ്.