ലഖ്‌നൗ: രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ച പശ്ചാതലത്തിൽ സംസ്ഥാനത്ത് 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകാൻ തീരുമാനിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
മൂന്നാം ഘട്ട വാക്‌സിനേഷൻ സൗജന്യമെന്ന് യുപി സർക്കാർ - third phase covid vaccination'
ഏഴ് ജില്ലകളിൽ 18 വയസിന് മുകളിൽ പ്രായം ഉള്ളവർക്കായി പ്രത്യേക കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ ആരംഭിച്ചതായും യോഗി ആദിത്യനാഥ് പറഞ്ഞു.
ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളുമുള്ള ലഖ്‌നൗ, പ്രയാഗ്‌രാജ് വാരണാസി, ഗോരാപൂർ, ബറേലി, കാൺപൂർ, മീററ്റ് എന്നീ ഏഴ് ജില്ലകളിൽ 18 വയസിന് മുകളിൽ പ്രായം ഉള്ളവർക്കായി പ്രത്യേക കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കൊവിഡ് മൂന്നാം ഘട്ട വാക്‌സിനേഷന്‍റെ പരിശോധനയ്‌ക്കായി അവന്തിബായ് ആശുപത്രിയിലെ വാക്‌സിനേഷൻ കേന്ദ്രം സന്ദർശിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 34,372 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്.