ലക്‌നൗ: ഉത്തർപ്രദേശിൽ ജീൻസും ടോപ്പും ധരിക്കണമെന്ന് വാശിപിടിച്ചതിനെ തുടർന്ന് 16കാരിയെ അമ്മാവനും അപ്പൂപ്പനും മർദിച്ച് കൊലപ്പെടുത്തി. പട്ടാൻവ പാലത്തിൽ നിന്നും പുഴയിലേക്ക് വലിച്ചെറിഞ്ഞ മൃതദേഹം പാലത്തിന് കീഴെ കുടുങ്ങിയ നിലയിൽ കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ അമ്മാവനെയും അപ്പൂപ്പനെയും ഇവരെ സഹായിച്ച വാൻ ഡ്രൈവറെയും പൊലീസ് കേസെടുത്ത് അറസ്‌റ്റ് ചെയ്‌തു. ഉത്തർ പ്രദേശിലെ ഡിയോറ സ്വദേശി നേഹ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
മർദനത്തിൽ പെൺകുട്ടിക്ക് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത് മൂലം തൽക്ഷണം മരണപ്പെട്ടതായി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരണശേഷം ഇരുവരും വാൻ ഡ്രൈവറുടെ സഹായത്തോടെ പട്ടാൻവ നദിയിലേക്ക് മൃതദേഹം വലിച്ചെറിഞ്ഞെങ്കിലും പാലത്തിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. ആത്മഹത്യയാണെന്ന് കരുതിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.