ഉത്തർപ്രദേശില്‍ നിയന്ത്രണംവിട്ട ട്രാക്‌ടര്‍ നദിയിലേക്ക് പതിച്ചു ; 20 പേർക്ക് ദാരുണാന്ത്യം - ഷാജഹാൻപൂർ
യാത്രക്കാരുമായി ഗാര നദിയുടെ പാലത്തിലൂടെ സഞ്ചരിക്കവെയാണ് അപകടം
ട്രാക്‌ടര്‍ നദിയിലേക്ക് പതിച്ചു
ഷാജഹാൻപൂർ : ഉത്തർപ്രദേശില്‍ നിയന്ത്രണംവിട്ട ട്രാക്‌ടര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 20 പേർ മരിച്ചു. തിൽഹാർ പ്രദേശത്തിനടുത്ത ബിർസിങ്ങില്‍ ഇന്ന് ഉച്ചയ്‌ക്കാണ് അപകടം. യാത്രക്കാരുമായി വാഹനം സഞ്ചരിക്കവെ നിയന്ത്രണം വിട്ട ട്രാക്‌ടര്‍ ഗാര നദിയുടെ പാലത്തിന്‍റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് തകര്‍ന്ന് താഴ്‌ചയിലേക്ക് പതിച്ചാണ് അപകടം.