ലക്‌നൗ: യുപിയിൽ 24 മണിക്കൂറിൽ 213 പേർക്ക് കൊവിഡ് ബാധിക്കുകയും 46 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 17,04,476 ആയി. ആകെ മരണസംഖ്യ 22,224 ആയി.
also read: എച്ച്.ഡി ദേവഗൗഡയ്‌ക്കെതിരെയുള്ള മാനനഷ്‌ടക്കേസ്;രണ്ട് കോടി രൂപ നൽകാൻ ഉത്തരവ്
ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത് ലക്‌നൗവിലും പ്രയാഗ്‌രാജിലുമാണ്. 24 മണിക്കൂറിൽ 478 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 16,78,089 ആയി.
നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,163 ആണ്. 2.21 ലക്ഷം പേരുടെ സാമ്പിളുകൾ കൂടി ശേഖരിച്ചതോടെ ആകെ സാമ്പിൾ ശേഖരിച്ചവരുടെ എണ്ണം 5.54 കോടി ആയി.