സിദ്ധാര്‍ഥ്നഗര്‍ (ഉത്തര്‍പ്രദേശ്) : വിവാഹ പാർട്ടിയുടെ ഭാഗമായിരുന്ന എസ്‌യുവി,നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് 8 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജോഗിയ ഉദയ്‌പൂർ പ്രദേശത്തെ കത്യ ഗ്രാമത്തിന് സമീപം ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം. 11 പേരായിരുന്നു എസ്‌യുവിയിൽ ഉണ്ടായിരുന്നത്. നാലുപേർ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.
സച്ചിൻ പാൽ (16), മുകേഷ് പാൽ (35), ലാലാറാം പസ്വാൻ (26), ശിവ് സാഗർ (18), രവി പസ്വാൻ (19), പിന്റു ഗുപ്‌ത (25), രാം ബരൻ (35), ഡ്രൈവർ ഗൗരവ് മൗര്യ (22) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.