ഉത്തര്‍പ്രദേശില്‍ 1,285 പുതിയ രോഗികള്‍: 13 മരണങ്ങള്‍ കൂടി - കൊവിഡ്-19
ഉത്തര്‍പ്രദേശില്‍ 13 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 1285 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 8,279 ആയി ഉയര്‍ന്നു. 1,285 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,79,982 ആയി. നിലവിൽ സംസ്ഥാനത്ത് 16,159 സജീവ കേസുകളുണ്ട്. 5,55,544 പേർ ഇതുവരെ രോഗമുക്തരായതായി ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.78 ശതമാനമാണെന്നും അദ്ദേഹം അറിയിച്ചു. 1.43 ലക്ഷത്തിലധികം സാമ്പിളുകൾ വ്യാഴാഴ്ച പരിശോധിച്ചതായും ആകെ 2.31 കോടി പരിശോധനകള്‍ നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.