ലഖ്‌നൗ: സംസ്ഥാനത്ത് പുതുതായി 1,799 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 5,47,308 ആയി. ഉത്തർ പ്രദേശിൽ 22,797 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളതെന്ന് അഡീഷണൽ ഹെൽത്ത് ചീഫ് സെക്രട്ടറി അമിത് മോഹൻ പറഞ്ഞു. ഇതുവരെ 5,16,694 പേർ കൊവിഡ് രോഗമുക്തരായെന്നും 24 മണിക്കൂറിൽ 2,607 പേരാണ് രോഗമുക്തി നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം രോഗമുക്ത നിരക്ക് 94.40 ആയി ഉയർന്നു. സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 1.428% ആണ്. കൊവിഡ് മരണ സംഖ്യ 7,817 ആണ്.
ഉത്തർ പ്രദേശിലെ കൊവിഡ് ബാധിതർ 5,47,308 കടന്നു - up covid updates
ഉത്തർ പ്രദേശിൽ 22,797 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ഉത്തർ പ്രദേശിലെ കൊവിഡ് ബാധിതർ 5,47,308 കടന്നു
ലൗനൗവിൽ ആറ് മരണവും കാൺപൂർ നഗറിൽ നാല് മരണവും വാരാണസി, റാംപൂർ, റായ്‌ബറേലി , ഉന്നാവോ എന്നിവിടങ്ങളിൽ രണ്ട് കൊവിഡ് മരണം വീതവും സ്ഥിരീകരിച്ചു. ലഖ്‌നൗവിൽ 236 പേർക്കും ഗൗതം ബുദ്ധ് നഗറിൽ 166 പേർക്കും ഗാസിയാബാദിൽ 162 പേർക്കും മീററ്റിൽ 157 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ 1.51 ലക്ഷം കൊവിഡ് പരിശോധനകൾ ഉൾപ്പെടെ ഇതുവരെ 1.96 കോടി കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് ഇതുവരെ നടത്തിയത്.