ലക്‌നൗ: യുപിയിലെ അലഹബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാംത്സത്തിന് ഇരയായ കേസില്‍ അറസ്റ്റിലായ പ്രതി രക്ഷപ്പെട്ടു. യുപി സ്വദേശിയായി ഗുല്‍ഷാമാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ഇയാളെ ശനിയാഴ്‌ചയാണ് പൊലീസ് പിടികൂടുന്നത്. പൊലീസുമായുള്ള സംഘര്‍ഷത്തിനിടെ കാലിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.
യുപിയില്‍ പീഡന കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു - up rape case
ആശുപത്രിയില്‍ ചികിത്സക്കിടെയാണ് പ്രതി പൊലീസിനെ കബളിപ്പിച്ച് കടന്നത്.
യുപിയില്‍ പീഡന കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു
സംഭവത്തില്‍ വീഴ്‌ചവ വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. പ്രതിക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ രൂപികരിച്ചതായും എസ്‌പി അഭിനന്ദന്‍ പറഞ്ഞു. ശനിയാഴ്‌ചയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയാകുന്നത്. കേസില്‍ രാജു, ഗുല്‍ഷാം, സത്യം എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇതില്‍ രാജു നേരത്തെ അറസ്റ്റിലായിരുന്നു.