ലഖ്‌നൗ: ഉത്തർപ്രദേശിലെ ആറാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്‌ച നടക്കുമ്പോൾ പത്ത് ജില്ലകളിലായി 57 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. 2.1 ലക്ഷം വോട്ടർന്മാർ ജനവിധി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിൽ ഒന്നര ലക്ഷത്തിലധികം സൈനികരെ സുരക്ഷക്കായി നിയോഗിച്ചു. 13,930 പോളിങ് സ്റ്റേഷനുകളിലായി 25,319 പോളിങ് ബൂത്തുകളിൽ വോട്ടെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പ് നടക്കുന്ന ഗോരഖ്‌പൂർ സിറ്റി, ബൻസി, ഇറ്റാവ, ദുമാരിയഗഞ്ച്, ബല്ലിയ നഗർ, ഫെഫ്ന ബൈരിയ, സിക്കന്ദർപൂർ, ബൻസ്ദിഹ് എന്നീ മണ്ഡലങ്ങൾ സെൻസിറ്റീവ് മണ്ഡലങ്ങളാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്‌പൂരിൽ ഉപേന്ദ്ര ദത്ത ശുക്ലയുടെ ഭാര്യയാണ് സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്നത്.