ഗൗതംബുദ്ധ നഗർ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീടുതോറും കയറി പ്രചാരണം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ദാദ്രി മണ്ഡലത്തിലെ ഗ്രേറ്റർ നോയിഡ തുഗൽപൂരിലായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തെ എവിടെ പോയാലും ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസം വ്യക്തമായി കാണാമെന്ന് അദ്ദേഹം പ്രതികരിച്ചു.
മുതിർന്ന ബിജെപി നേതാവിനെ സ്വാഗതം ചെയ്തവരിൽ ദലിത് വിഭാഗത്തിൽ നിന്നുള്ള ഗീത സാഗറും ഉൾപ്പെടുന്നു. താഴെക്കിടയിലുള്ള ജനങ്ങളുടെ വീടുകളിലും രാജ്യത്തെ ആഭ്യന്തരമന്ത്രി വരുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ വളരെ ആവേശഭരിതയായിരുന്നുവെന്നും അമിത് ഷായുടെ സന്ദർശനത്തിൽ പ്രദേശമൊട്ടാകെയും വളരെയധികം ഉത്സാഹത്തിലാണെന്നും അവർ പറഞ്ഞു.