ലക്‌നൗ: ഉത്തർപ്രദേശ് പൊലീസ് റോഡ് സുരക്ഷയെക്കുറിച്ചും കൊവിഡിനെക്കുറിച്ചും ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഹനുമാൻ വേഷമിട്ടായിരുന്നു ബോധവൽക്കരണ പരിപാടി. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചു വരുന്നതുകൊണ്ടാണ് ബോധവൽക്കരണ പരിപാടികളുമായി പൊലീസ് രംഗത്തിറങ്ങിയത്തെന്ന് യു.പി പൊലീസ് അറിയിച്ചു.
കൊവിഡ് കേസുകൾ ഉയർന്നിട്ടും ജനങ്ങൾ മാസ്ക് ഉപയോഗിക്കാൻ മടിക്കുന്നു."കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നു, പക്ഷെ ആളുകൾ മാസ്ക് ധരിക്കുന്നില്ല. ഡ്രൈവിംഗ് സമയത്ത് ഹെൽമെറ്റ് ഉപയോഗിക്കാനും മാസ്ക് ധരിക്കാനും ഞാൻ അവരോട് ആവശ്യപ്പെടുന്നു." ആർട്ടിസ്റ്റ് രജത് പറഞ്ഞു.