സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്ന് യുപി പൊലീസ്
മാധ്യമ പ്രവർത്തകനെന്ന വ്യാജേന ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനാണ് കാപ്പൻ ഹത്രാസിൽ എത്തിയതെന്ന് യുപി പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി
ന്യൂഡൽഹി: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്ന് യുപി പൊലീസ്. മാധ്യമ പ്രവർത്തകനെന്ന വ്യാജേന ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനാണ് കാപ്പൻ ഹത്രാസിൽ എത്തിയതെന്ന് യുപി പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. സത്യവാങ്മൂലത്തിന് മറുപടി നൽകാൻ പത്രപ്രവർത്തക യൂണിയന് ഒരാഴ്ചത്തെ സമയം കോടതി അനുവദിച്ചു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അഭിഭാഷകന്‍ കപില്‍ സിബലിനെ കാണാന്‍ സിദ്ദിഖ് കാപ്പന് അനുമതി നല്‍കിയിട്ടുണ്ട്.
TAGGED:
സിദ്ധിഖ് കാപ്പൻ