കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിയമപ്രകാരം മുസ്ലീം ബാലന്‍ അറസ്റ്റില്‍ - മുസ്ലീം ബാലന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ദളിത് പെണ്‍കുട്ടിയെ പിറന്നാളാഘോഷത്തിന് കൊണ്ടുപോയ മുസ്ലീം ബാലന്‍ അറസ്റ്റില്‍. മതപരിവർത്തന ഓർഡിനൻസ് പ്രകാരമാണ് അറസ്റ്റ്.

UP: Police arrest Muslim boy under anti-conversion law in Bijnor  Police arrest Muslim boy under anti-conversion law in Bijnor  anti-conversion law  Police arrest Muslim boy  ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം മുസ്ലീം ബാലന്‍ അറസ്റ്റില്‍  മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം മുസ്ലീം ബാലന്‍ അറസ്റ്റില്‍  മുസ്ലീം ബാലന്‍ അറസ്റ്റില്‍  മതപരിവര്‍ത്തന നിയമം
ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിയമപ്രകാരം മുസ്ലീം ബാലന്‍ അറസ്റ്റില്‍

By

Published : Dec 24, 2020, 6:03 PM IST

ബിജ്നോര്‍: ദലിത് പെൺകുട്ടിയുമായി ജന്മദിനാഘോഷത്തിന് പോയ മുസ്ലീം ബാലനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. 2020 ലെ മതപരിവർത്തന ഓർഡിനൻസ് പ്രകാരമാണ് അറസ്റ്റ്. ബിജ്‌നോർ ജില്ലയിലെ ധാംപൂർ പ്രദേശവാസികളാണ് ആൺകുട്ടിയും പെൺകുട്ടിയും. വൈകിവന്ന കുട്ടിയെ ചിലര്‍ ചേര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് അവള്‍ സോനു എന്ന മുസ്ലീം ബാലനൊപ്പമായിരുന്നു എന്ന് അറിഞ്ഞത്. തുടര്‍ന്ന് സോനുവിനെ വിളിച്ചുവരുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ഗ്രാമ തലവന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് പൊലീസ് ആണ്‍കുട്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാൽ പൊലീസ് മുസ്ലീം ആൺകുട്ടിയെ ഉപദ്രവിക്കാനും സമൂഹത്തിന്‍റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം സോനു തന്‍റെ യഥാർത്ഥ വ്യക്തിത്വം ദളിത് പെൺകുട്ടിയോട് വെളിപ്പെടുത്തിയിട്ടില്ലെന്നും പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതാണെന്നും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതുകൊണ്ട് തന്നെ സോനുവിനെതിരെ മതപരിവര്‍ത്തന നിയമം നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details