ലഖ്‌നൗ: ഹോളി സീസൺ ആരംഭിക്കുന്നതോടെ കൊവിഡ് വ്യാപനം വർധിക്കാൻ സാധ്യതയുള്ളതിനാൽ 18 മുതൽ 45 വയസ് വരെയുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകാനൊരുങ്ങി യുപി സർക്കാർ. ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശം കേന്ദ്രത്തിന്‍റെ അംഗീകാരത്തിനായി അയച്ചു.
18 മുതൽ 45 വയസ് വരെയുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകാനൊരുങ്ങി യുപി - കൊവിഡ് വാക്‌സിനേഷൻ
കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് അധ്യാപകർ, ബാങ്ക് സ്‌റ്റാഫുകൾ എന്നിവരുമായി ചർച്ച നടത്താൻ ആലോചിക്കുന്നുണ്ടെന്നും സംസ്ഥാന ആരോഗ്യമന്ത്രി അറിയിച്ചു.
കൊവിഡ് വ്യാപനം തടയുന്നതിൽ സർക്കാർ വിജയിച്ചുവെന്നും ഇതിലൂടെ ഉയർന്ന രോഗമുക്തി നിരക്കും കുറഞ്ഞ മരണ നിരക്കുമാണ് സൂചിപ്പിക്കുന്നതെന്നും സംസ്ഥാന ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് പറഞ്ഞു. ടൈപ്പ് -1 പ്രമേഹം, ഹൈപ്പർ ടെൻഷൻ, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ ഉള്ള 18 മുതൽ 45 വയസ് വരെയുള്ളവർക്ക് വാക്‌സിൻ എടുക്കാൻ അനുവദിക്കണമെന്നുള്ള നിർദേശം കേന്ദ്രത്തിന്‍റെ അനുമതിക്കായി അയച്ചിട്ടുണ്ടെന്നും ഏതെങ്കിലും രോഗപ്രതിരോധ മരുന്നുകൾ ഉപയോഗിക്കുന്നവരെ വാക്‌സിൻ സ്വീകരിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് അധ്യാപകർ, ബാങ്ക് സ്‌റ്റാഫുകൾ എന്നിവരുമായി ചർച്ച നടത്താൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ പ്രായത്തിലുള്ളവർക്ക് വാക്‌സിൻ നൽകുന്നതോടെ കൊവിഡ് വ്യാപനം കുറയ്‌ക്കുമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ പറഞ്ഞു.