ലക്നൗ:ഉത്തര്‍പ്രദേശ് തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് സംഗീത സെംഗാറിനെ ബിജെപി നീക്കി. മുൻ എംഎൽഎയും ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുമായ കുൽദീപ് സിങ് സെംഗാറിന്റെ ഭാര്യയാണ് സംഗീത സെംഗാര്‍. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് നീക്കം.
ഇവര്‍ക്ക് പകരം പുതിയ മൂന്ന് പേരുകൾ സമർപ്പിക്കാൻ ഉന്നാവോ ജില്ല പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ് പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.