ലഖ്‌നൗ:ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ വിവിധ പാര്‍ട്ടികള്‍ വിട്ട് നേതാക്കള്‍ ബി.ജെ.പിയില്‍. സമാജ്‌വാദി പാർട്ടി (എസ്.പി), ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി), കോൺഗ്രസ് തുടങ്ങിയ പാർട്ടികളിലെ നേതാക്കളാണ് ഞായറാഴ്ച ബിജെ.പി പാളയത്തിലെത്തിയത്. ബി.ജെ.പി സംസ്ഥാന ജോയിനിങ് കമ്മിറ്റി പ്രസിഡന്‍റ് ലക്ഷ്‌മികാന്ത് ബാജ്‌പേയ് ഇവര്‍ക്ക് പാർട്ടി അംഗത്വം നൽകി.
ALSO READ:Pegasus Snooping Row | 'എഫ്.ഐ.ആര്‍ ഫയല്‍ ചെയ്‌ത് അന്വേഷണം വേണം'; സുപ്രീം കോടതിയില്‍ ഹര്‍ജി
കാശി മേഖല ഓഫിസിലാണ് ചടങ്ങ് നടന്നത്. എല്ലാവരേയും ബി.ജെ.പി കുടുംബത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. നാല് തവണ എം.എൽ.എയായ ശിവ് ചരൺ പ്രജാപതി, ഫറൂഖാബാദിൽ നിന്നുള്ള രാജീവ് കുമാർ ഗുപ്‌ത, കനൗജിൽ നിന്നുള്ള ജിതേന്ദ്ര ഗുപ്‌ത, ഝാൻസിയിൽ നിന്നുള്ള രാജേഷ് പാൽ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്ന എസ്.പി നേതാക്കൾ.
എസ്.പിയിലേക്ക് ചേക്കേറിയതിന് മറുപടി
ബി.എസ്.പിയിൽ നിന്ന് ഗംഗാറാം അംബേദ്‌കര്‍, പ്രദീപ് നിഷാദ്. സുഭാഷ് സക്‌സേന, ശാന്തി ദേവി ദിയോറിയ ഉൾപ്പെടെയുള്ളവരാണ് കോൺഗ്രസ് വിട്ടെത്തിയ നേതാക്കള്‍. അതേസമയം, കോണ്‍ഗ്രസ് നേതാവ് തഖ്‌വീര്‍ റാസ ഖാനിന്‍റെ മരുമകള്‍ നിദ ഖാനും ബി.ജെ.പിയിലെത്തി. ഗിരീഷ് ചന്ദ്ര കുശ്വാഹ, സഹാറൻപൂരിൽ നിന്നുള്ള സുശീൽ ബുദ്ധ്, അനിൽ കുമാർ രഘുവംശി ഭദോഹി സുഹേൽദേവ്, പൂനം, ചന്ദൻ ദീക്ഷിത്, നീരജ് ഝാ, പണ്ഡിറ്റ് അനിൽ തിവാരി എന്നിവരും പാര്‍ട്ടികള്‍ വിട്ടെത്തി.
നേരത്തെ മൂന്ന് മന്ത്രിമാരും 11 എം.എൽ.എമാരും ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് എസ്.പിയില്‍ ചേര്‍ന്നിരുന്നു. സ്വാമി പ്രസാദ് മൗര്യ, ദാരാ സിങ് ചൗഹാൻ, ധരം സിങ് സെയ്‌നി എന്നിവരാണ് രാജിവെച്ച മന്ത്രിമാർ. ഭഗവതി സാഗർ, റോഷൻ ലാൽ വർമ, വിനയ് ശാക്യ, അവതാർ സിങ് ഭദാന, ബ്രജേഷ് പ്രജാപതി, മുകേഷ് വർമ, ബാല പ്രസാദ് അവസ്‌തി, രാകേഷ് റാത്തോഡ്, ജയ് ചൗബെ, രാധാകൃഷ്ണ ശർമ, മാധുരി വർമ എന്നിവരാണ് രാജിവച്ച് എസ്.പിയിലെത്തിയ എം.എല്‍.എമാര്‍.