മുസാഫർനഗർ :കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കടയുടമ അറസ്റ്റില്‍. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ 16 കാരിയെ കടയില്‍വച്ചാണ് പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ പുർകാസിയില്‍ ഞായറാഴ്‌ചയായിരുന്നു സംഭവം.
16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു ; കടയുടമ പിടിയില്‍ - Muzaffarnagar Girl raped by shopkeeper
സംഭവം ഉത്തര്‍പ്രദേശിലെ പുർകാസിയിലെ കടയില്‍
16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; കടയുടമ പിടിയില്‍
ALSO READ:'മുസ്‌ലിങ്ങളോട് ചിറ്റമ്മ നയം, സമുദായം ഭയത്തില്‍ കഴിയുന്നു' ; യോഗി സര്‍ക്കാരിനെതിരെ മായാവതി
ലൈംഗിക പീഡനത്തിന്‍റെ വീഡിയോ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്‌തു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തു. പിടിയിലായ പ്രതിയെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.