ലഖ്‌നൗ:ഉത്തർപ്രദേശിൽ 2016ൽ പ്രായപൂർത്തയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം തടവ് ശിക്ഷ. സ്‌പെഷ്യല്‍ ജഡ്‌ജി പങ്കജ് കുമാർ ശ്രീവാസ്തവയാണ് ശിക്ഷ വിധിച്ചത്. പ്രതി പ്രശാന്തിന് പത്ത് വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ഉത്തർപ്രദേശിൽ പീഡനക്കേസിൽ പ്രതിക്ക് പത്ത് വർഷം തടവ് - Man sentenced to 10 years in jail
കോളജിൽ പോയ പെൺകുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു
ഉത്തർപ്രദേശിൽ 2016ലെ പീഡനക്കേസിൽ പ്രതിക്ക് പത്ത് വർഷം തടവ്
2016 ല്‍ കോളജിൽ പോയ പെൺകുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.