കേരളം

kerala

ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതി പിടിയിൽ - pocso case

പോക്‌സോ, ഐടി ആക്‌ടുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.

പോക്‌സോ കേസ്  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഢനം  ലഖ്‌നൗ  പോക്‌സോ ആക്‌ട്  ഐടി ആക്‌ട്  rape video shared in social media  sharing video of act on social media  Man arrested for raping girl  pocso case  lucknow
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതി പിടിയിൽ

By

Published : Mar 1, 2021, 12:48 PM IST

ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്‌ത 24കാരനെ പൊലീസ് പിടികൂടി. ഒരു വർഷമായി പ്രതി 17കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കേസിലെ പ്രതി ചന്ദ്രമ രാജ്‌ഭർ ആണ് പിടിയിലായതെന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസർ വിരേന്ദ്ര യാദവ് പറഞ്ഞു. പ്രതി ദൃശ്യങ്ങൾ ഫേസ്‌ബുക്കിലൂടെയാണ് പുറത്തുവിട്ടത്. പോക്‌സോ ആക്‌ട്, ഐടി ആക്‌ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details